test del 5 copy of del 3

‘സാഹചര്യം പ്രവചനാതീതം, എത്രയും വേഗം ലെബനൻ വിടണം’; യുഎസ് പൗരന്മാർക്ക് നിർദേശം


വാഷിങ്ടൻ ∙ ഇറാഖിനു പിന്നാലെ ലെബനനിലുള്ള തങ്ങളുടെ പൗരന്മാരോടും എത്രയും വേഗം രാജ്യം വിടാൻ അമേരിക്കൻ ഭരണകൂടം നിർദേശം നൽകി. ലെബനനിലെ സുരക്ഷാ സാഹചര്യം അസ്ഥിരവും പ്രവചനാതീതവുമാണെന്ന് ബെയ്റൂട്ടിലെ യുഎസ് എംബസി മുന്നറിയിപ്പ് നൽകി. ഡ്രോൺ സാന്നിധ്യം, റോക്കറ്റ് ആക്രമണങ്ങൾ എന്നിവ വർധിക്കുന്ന സാഹചര്യത്തിൽ വാണിജ്യ വിമാനങ്ങൾ ലഭ്യമാകുമ്പോൾ തന്നെ രാജ്യം വിടാനാണ് നിർദ്ദേശം.തെക്കൻ ലെബനനിലെ യുഎൻ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് സമാധാന സേനാംഗങ്ങൾക്ക് പരുക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ബാഗ്ദാദിൽ അമേരിക്കൻ മാധ്യമപ്രവർത്തകനെ ഇറാൻ അനുകൂല സംഘം തട്ടിക്കൊണ്ടുപോയതിനു പിന്നാലെ ഇറാഖിലുള്ള അമേരിക്കക്കാരോടും രാജ്യം വിടാൻ കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. രാജ്യത്ത് തുടരാൻ തീരുമാനിക്കുന്നവർ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ തയ്യാറെടുക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളിൽ അഭയം പ്രാപിക്കാൻ സജ്ജരായിരിക്കണമെന്നും യുഎസ് എംബസി അറിയിച്ചു.


Source link

Back to top button