CINEMA

സാറ സൂപ്പറാണ്


സാ​റ​ ​അ​ർ​ജു​ൻ…​ ​സി​നി​മ​യി​ൽ​ ​അ​വ​സ​ര​ങ്ങ​ൾ​ ​തേ​ടാ​ൻ​ ​ശ്ര​മി​ച്ചി​ട്ടി​ല്ല.​ ​പ​ക​രം​ ​സാ​റ​യെ​ ​സി​നി​മ​ ​തേ​ടി​യെ​ത്തി.​ ​അ​തും​ ​ജ​നി​ച്ച് ​വെ​റും​ 18​ ​മാ​സ​മു​ള്ള​പ്പോ​ൾ.​ ​ടെ​ലി​വി​ഷ​ൻ​ ​പ​ര​സ്യ​ങ്ങ​ളി​ലൂ​ടെ​ ​പി​ച്ച​വ​ച്ച് ​ന​ട​ന്ന​ ​സാ​റ​ ​ഇ​ന്ന് ​ഇ​ന്ത്യ​യി​ലെ​ ​ഏ​റ്റ​വും​ ​മൂ​ല്യ​മേ​റി​യ​ ​ന​ടി​മാ​രി​ൽ​ ​ഒ​രാ​ളാ​യി​ ​വ​ള​രു​ക​യാ​ണ്.​ ​ന​ല്ലൊ​രു​ ​വേ​ഷം​ ​കാ​ത്തി​രി​ക്കു​ന്ന​ ​ബോ​ളി​വു​ഡി​ലെ​ ​സ്റ്റാ​ർ​ ​കി​ഡ്സി​നെ​ ​അ​മ്പ​ര​പ്പി​ച്ച്,​ ​നാ​യി​ക​യാ​യു​ള്ള​ ​അ​ര​ങ്ങേ​റ്റം​ ​ത​ന്നെ​ ​സാ​റ​ ​ഗ്രാ​ന്റാ​ക്കി.
സി​നിമാ​ ​കു​ടും​ബ​ത്തി​ലാ​ണ് ​ജ​നി​ച്ച​തെ​ങ്കി​ലും,​ ​ഇ​ന്ന് ​എ​ത്തി​നി​ൽ​ക്കു​ന്ന​ ​ഉ​യ​ർ​ച്ച​യ്ക്ക് ​പി​ന്നി​ൽ​ ​സാ​റ​യു​ടെ​ ​വ​ർ​ഷ​ങ്ങൾനീ​ണ്ട​ ​അ​ദ്ധ്വാ​ന​മാ​ണ്.​ ​സാ​റ​യു​ടെ​ ​നാ​യി​ക​ ​അ​ര​ങ്ങേ​റ്റ​ ​ചി​ത്ര​മാ​യി​രു​ന്നു​ ​’​ധു​ര​ന്ദ​ർ”.​ ​ആ​ദി​ത്യ​ ​ധ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്ത് ​ഇ​ന്ത്യ​യി​ൽ​ 800​ ​കോ​ടി​യി​ലേ​റെ​ ​ക​ള​ക്ഷ​ൻ​ ​നേ​ടി​യ​ ​സ്പൈ​ ​ത്രി​ല്ല​റി​ൽ​ ​ര​ൺ​വീ​ർ​ ​സിം​ഗ്,​ ​അ​ക്ഷ​യ് ​ഖ​ന്ന,​ ​സ​ഞ്ജ​യ് ​ദ​ത്ത് ​തു​ട​ങ്ങി​ ​മു​ൻ​നി​ര​ ​താ​ര​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ് ​സാ​റ​ ​തി​ള​ങ്ങി​യ​ത്.
മാ​ർ​ച്ച് 19​ന് ​റി​ലീ​സി​നൊ​രു​ങ്ങു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ര​ണ്ടാം​ ​ഭാ​ഗം​ ​ധു​ര​ന്ദ​ർ​ ​ ദ​ ​റി​വ​ഞ്ചി​ലും​ ​സാ​റ​യു​ണ്ട്.​ ​തി​യേ​റ്റ​റു​ക​ളെ​ ​ഇ​ള​ക്കി​മ​റി​ക്കു​ന്ന​ ​ഒ​രു​ ​വ​മ്പ​ൻ​ ​ഹി​റ്റാ​യി​ ​ധു​ര​ന്ദ​റി​ന്റെ​ ​ര​ണ്ടാം​ ​ഭാ​ഗം​ ​മാ​റു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ലാ​ണ് ​ആ​രാ​ധ​ക​ർ.​ ​ഒ​പ്പം​ ​ക​രി​യ​റി​ലെ​ ​സു​വ​ർ​ണ​ ​നേ​ട്ട​ത്തി​നാ​യി​ ​കാ​ത്തി​രി​പ്പി​ലാ​ണ് ​സാ​റ.നൂ​റി​ലേ​റെ​ ​
പ​ര​സ്യ​ച്ചി​ത്ര​ങ്ങൾ
ഹി​ന്ദി​യി​ലും​ ​ദ​ക്ഷി​ണേ​ന്ത്യ​ൻ​ ​ചി​ത്ര​ങ്ങ​ളി​ലും​ ​നെ​ഗ​റ്റീ​വ്,​ ​വി​ല്ല​ൻ​ ​റോ​ളു​ക​ളി​ലൂ​ടെ​ ​ശ്ര​ദ്ധ​നേ​ടി​യ​ ​രാ​ജ് ​അ​ർ​ജു​ന്റെ​ ​മ​ക​ളാ​ണ് ​സാ​റ.​ ​മ​ദ്ധ്യ​പ്ര​ദേ​ശി​ലെ​ ​ഭോ​പ്പാ​ലി​ൽ​ ​ജ​നി​ച്ച​ ​രാ​ജ് ​നാ​ട​ക​ത്തി​ലൂ​ടെ​യാ​ണ് ​അ​ഭി​ന​യ​ ​ജീ​വി​തം​ ​തു​ട​ങ്ങി​യ​ത്.​ ​മും​ബ​യി​ലെ​ത്തി​യ​ ​രാ​ജ് 2000​ത്തി​ന്റെ​ ​തു​ട​ക്ക​ത്തി​ൽ​ ​സി​നി​മ​യി​ൽ​ ​ചെ​റി​യ​ ​വേ​ഷ​ങ്ങ​ൾ​ ​ചെ​യ്തു​ ​തു​ട​ങ്ങി.​ 2005​ ​ജൂ​ൺ​ 18​നാ​ണ് ​സാ​റ​യു​ടെ​ ​ജ​ന​നം.
രാ​ജും​ ​ഭാ​ര്യ​ ​സാ​ന്യ​യും​ ​കു​ഞ്ഞു​ ​സാ​റ​യ്ക്കൊ​പ്പം​ ​മും​ബ​യ്‌​യി​ലെ​ ​ഒ​രു​ ​മാ​ൾ​ ​സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ​സാ​റ​യെ​ ​തേ​ടി​ ​പ​ര​സ്യ​ ​ചി​ത്ര​ത്തി​ലേ​ക്ക് ​ആ​ദ്യ​ ​അ​വ​സ​രം​ ​എ​ത്തി​യ​ത്.​ ​സാ​റ​യു​ടെ​ ​മു​ഖം​ ​പ​ര​സ്യ​ ​ഏ​ജ​ന്റി​ന്റെ​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.​ ​സാ​റ​യ്ക്ക് ​അ​ന്ന് ​ഒ​ന്ന​ര​ ​വ​യ​സാ​യി​രു​ന്നു​ .​ ​ക്യൂ​ട്ട്‌​നെ​സും​ ​മ​നോ​ഹ​ര​മാ​യ​ ​ചി​രി​യും​ ​കൊ​ണ്ട് ​ക്യാ​മ​റാ​ക്ക​ണ്ണു​ക​ളെ​ ​വി​സ്മ​യി​പ്പി​ച്ച​ ​കു​ഞ്ഞു​ ​സാ​റ​ ​നൂ​റു​ ​ക​ണ​ക്കി​ന് ​പ​ര​സ്യ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യി.
മ​ക്‌​ഡൊ​ണാ​ൾ​ഡ്സ് ​അ​ട​ക്കം​ ​വ​മ്പ​ൻ​ ​ബ്രാ​ൻ​ഡു​ക​ളും​ ​ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്.​ ​ഇ​ന്ത്യ​യി​ലെ​ ​ഏ​റ്റ​വും​ ​തി​ര​ക്കേ​റി​യ​ ​ബാ​ല​താ​ര​ങ്ങ​ളി​ൽ​ ​ഒ​രാ​ളാ​യി​ ​സാ​റ​ ​മാ​റി.​ ​സാ​റ​ ​അ​ഭി​ന​യി​ച്ച​ ​ക്ലി​നി​ക് ​പ്ല​സ് ​ഷാം​പൂ​വി​ന്റെ​ ​പ​ര​സ്യം​ ​പ​ല​ർ​ക്കും​ ​ഓ​ർ​മ്മ​ ​കാ​ണാം.​ ​സം​വി​ധാ​യ​ക​ൻ​ ​എ.​എ​ൽ​. ​വി​ജ​യ്‌​ ​ഒ​രു​ക്കി​യ​ ​പ​ര​സ്യ​ത്തി​ലും​ ​ര​ണ്ട് ​വ​യ​സു​ള്ള​പ്പോ​ൾ​സാ​റ​ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.​ ​വി​ജ​യ് ​ആ​ണ് ​പി​ന്നീ​ട് ​സാ​റ​യെ​ ​സി​നി​മ​യി​ലേ​ക്ക് ​എ​ത്തി​ച്ച​ത്.
വി​ക്രം​ ​നാ​യ​ക​നാ​യ​ ​’​ദൈ​വ​തി​രു​മ​ക​ൾ​” (2011​)​ ​ആ​യി​രു​ന്നു​ ​അ​ത്.​ ​മാ​താ​പി​താ​ക്ക​ളു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ ​ത​മി​ഴ് ​ഡ​യ​ലോ​ഗു​ക​ൾ​ ​പ​ഠി​ച്ച​ ​കു​ഞ്ഞു​ ​സാ​റ,​ ​സെ​റ്റി​ലു​ള്ള​വ​ർ​ക്ക് ​കൗ​തു​ക​മാ​യി.​ ​ഏ​റെ​ ​നി​രൂ​പ​ക​ ​പ്ര​ശം​സ​യാ​ണ് ​സാ​റ​യെ​ ​തേ​ടി​യെ​ത്തി​യ​ത്.​ ​പി​ന്നീ​ട് ​ഹി​ന്ദി​ ​ചി​ത്ര​ങ്ങ​ളി​ലേ​ക്ക്ക്ഷ​ണം​ .​ ​വി​ജ​യ്‌​യു​ടെ​ ​ത​ന്നെ​ ​’​സൈ​വം​” ​എ​ന്ന​ ​ചി​ത്ര​ത്തി​ലും​ ​സാ​റ​ ​ഏ​റെ​ ​ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.​ ​’ആ​ൻ​ ​മ​രി​യ​ ​ക​ലി​പ്പി​ലാ​ണ് “​സി​നി​മ​യി​ലൂ​ടെ​ ​മ​ല​യാ​ളി​ക​ൾ​ക്കും​ ​പ്രി​യ​ങ്ക​രി​യാ​യി.​ആ​ ​സി​നി​മ​ ​ക​ണ്ട​വ​ർ​ ​സാ​റ​ ​ആ​രെ​ന്ന് ​അ​ന്വേ​ഷി​ച്ചു.വ​ഴി​ത്തി​രി​വായ
പൊ​ന്നി​യി​ൻ​ ​സെ​ൽ​വൻ
മ​ണി​ര​ത്ന​ത്തി​ന്റെ​ ​മാ​സ്റ്റ​ർ​പീ​സ് ​’​പൊ​ന്നി​യി​ൻ​ ​സെ​ൽ​വ​നി​”ൽ​ ​ഐ​ശ്വ​ര്യ​ ​റാ​യ്‌​യു​ടെ​ ​ചെ​റു​പ്പ​കാ​ല​ത്തെ​ ​അ​വ​ത​രി​പ്പി​ച്ച​ത് ​സാ​റ​യു​ടെ​ ​ക​രി​യ​റി​ൽ​ ​വ​ഴി​ത്തി​രി​വാ​യി.​ ​പ​ര​സ്യ​ ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യും​ ​ബാ​ല​താ​ര​മെ​ന്ന​ ​നി​ല​യി​ലും​ ​തി​ള​ങ്ങി​യ​ ​സാ​റ​യു​ടെ,​ ​നാ​യി​ക​ ​പ്ര​വേ​ശ​ത്തി​ന് ​പൊ​ന്നി​യി​ൻ​ ​സെ​ൽ​വ​ൻ​ ​വാ​തി​ൽ​ ​തു​റ​ന്നു.​ ​ധു​ര​ന്ദ​റി​ലേ​ക്കെ​ത്താ​ൻ​ ​ പി​ന്നെ​ ​അ​ധി​ക​ ​നാ​ൾ​ ​കാ​ത്തി​രി​ക്കേ​ണ്ടി​ ​വ​ന്നി​ല്ല.​ ​ധു​ര​ന്ദ​റി​ൽ​ ​ര​ൺ​വീ​റി​ന്റെ​ ​നാ​യി​ക​യാ​യ​പ്പോ​ൾ​ ​പ്രാ​യ​ ​വ്യ​ത്യാ​സം​ ​(​ര​ൺ​വീ​റി​ന് 40​ ​വ​യ​സ്)​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​ച​ർ​ച്ച​യ്ക്ക് ​തി​രി​കൊ​ളു​ത്തി.
ചി​ത്ര​ത്തി​ന്റെ​ ​ട്രെ​യി​ല​ർ​ ​പു​റ​ത്തു​വ​ന്ന​പി​ന്നാ​ലെ​യാ​യി​രു​ന്നു​ ​ഇ​ത്.​ ​പ​ക്ഷേ,​ ​ചി​ത്രം​ ​റി​ലീ​സാ​യ​തോ​ടെ​ ​ഇ​ത്ത​രം​ ​ച​ർ​ച്ച​ക​ൾ​ ​അ​പ്ര​സ​ക്ത​മാ​യി.​ ​സാ​റ​യെ​ ​തി​ര​ഞ്ഞെ​ടു​ക്കും​ ​മു​ന്നേ​ 1,300​ ​അ​ഭി​നേ​താ​ക്ക​ളെ​ ​ഓ​ഡി​ഷ​ൻ​ ​ന​ട​ത്തി​യെ​ന്ന് ​ആ​ദി​ത്യ​ ​ധ​റും​ ​വെ​ളി​പ്പെ​ടു​ത്തി.​ ​ധു​ര​ന്ദ​റി​ലെ​ ​വേ​ഷം​ ​ത​നി​ക്ക് ​ല​ഭി​ച്ച​ ​അ​നു​ഗ്ര​ഹ​മാ​ണെ​ന്നും​ ​ആ​ ​നി​മി​ഷ​ത്തി​നാ​യാ​ണ് ​താ​ൻ​ ​സ്വ​പ്നം​ ​ക​ണ്ടി​രു​ന്ന​തെ​ന്നും​ ​സാ​റ​യും​ ​പ​റ​ഞ്ഞു.​ ​ധു​ര​ന്ദ​റി​ലൂ​ടെ​ ​സാ​റ​ ​ഒ​രു​ ​കോ​ടി​ ​രൂ​പ​ ​പ്ര​തി​ഫ​ലം​ ​നേ​ടി​യെ​ന്നും​ ​സം​സാ​ര​മു​ണ്ട്.​ ​കു​റ​ഞ്ഞ​ത് 10​ ​കോ​ടി​യു​ടെ​ ​ആ​സ്തി​യെ​ങ്കി​ലും​ ​സാ​റ​യ്ക്കു​ണ്ടെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ട്.​ ​മ​റ്റൊ​രു​ ​കാ​ര്യം​ ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​മു​മ്പ് ​മ​ക്‌​ഡൊ​ണാ​ൾ​ഡ്‌​സ് ​ഇ​ന്ത്യ​യു​ടെ​ ​പ​ര​സ്യ​ത്തി​ൽ​ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ ​സാ​റ​ ​ഇ​ന്ന് ​ഇ​തേ​ ​ബ്രാ​ൻ​ഡി​ന്റെ​ ​അം​ബാ​സ​ഡ​റാ​യി​ ​എ​ന്ന​താ​ണ്.
അ​ടു​ത്തി​ടെ​യാ​ണ് ​സാ​റ​ ​അ​ഭി​ന​യി​ച്ച​ ​’​യൂ​ഫോ​റി​യ​” ​എ​ന്ന​ ​തെ​ലു​ങ്ക് ​ചി​ത്രം​ ​റി​ലീ​സാ​യ​ത്.​ ​ദ​ക്ഷി​ണേ​ന്ത്യ​യി​ൽ​ ​സാ​റയെ കാത്ത് ​ഒ​ട്ടെ​റെ​ ​അ​വ​സ​ര​ങ്ങ​ൾ​ ​കാ​ത്തു​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ​സം​സാ​രം.​ ​നി​ല​വി​ൽ​ ​പു​തി​യ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​ക​രാ​റി​ൽ​ ​സാ​റ​ ​ഏ​ർ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും​ ​ധു​ര​ന്ദ​റി​ന്റെ​ ​ര​ണ്ടാം​ ​ഭാ​ഗ​ത്തി​ന്റെ​ ​റി​ലീ​സി​ലാ​ണ് ​അ​വ​രു​ടെ​ ​പൂ​ർ​ണ​ ​ശ്ര​ദ്ധ​യെ​ന്നു​മാ​ണ് ​വി​വ​രം.​ ​ധു​ര​ന്ദ​ർ​ 2​ ​സാ​റ​യു​ടെ​ ​ക​രി​യ​ർ​ ​ഗ്രാ​ഫ് ​വീ​ണ്ടും​ ​മാ​റ്റി​മ​റി​ച്ചേ​ക്കാ​മെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ലാ​ണ് ​ബോ​ളി​വു​ഡ്.


Source link

Related Articles

Back to top button