test del 3
‘സായി’ യിൽ കായിക പരിശീലകരുടെ ഒഴിവുകൾ; ശമ്പള സ്കെയിൽ 35400 – 112000 രൂപ; വനിതകൾക്ക് സംവരണം

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ അസിസ്റ്റന്റ് കോച്ചുമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കേന്ദ്ര യുവജനകാര്യ മന്ത്രാലയത്തിനു കീഴിൽ പ്രവൃത്തിക്കുന്ന സായി(SAI) ആണ് ദേശീയ അന്തർദേശീയ കായിക മത്സരങ്ങൾക്കായുള്ള ഇന്ത്യൻ താരങ്ങളുടെ തയാറെടുപ്പ് നടത്തുന്നത്. വ്യത്യസ്ത കായിക ഇനങ്ങളിലായി 323 കായിക പരിശീലകരുടെ ഒഴിവുകളാണ് ഇപ്പോൾ ഉള്ളത്. സ്ഥിരം നിയമനമാണ് എന്ന പ്രത്യേകതയും ഉണ്ട്. ഇതിൽ 33% ഒഴിവുകൾ വനിതകൾക്കായി മാറ്റിവെച്ചിട്ടുള്ളവയുമാണ്.അപേക്ഷ യോഗ്യത ഒരു അംഗീകൃത ഇന്ത്യൻ/ സർവകലാശാലകളിൽ നിന്നു കായിക പരിശീലനത്തിൽ ലഭിച്ച ബിരുദം/ ഡിപ്ലോമ/ തത്തുല്യം ഉള്ളവർക്ക് അപേക്ഷിക്കാം. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള പാട്യാല ഐഎൻഎസിൽ നിന്നു ഇതുപോലെ കോഴ്സ് ജയിച്ചവർക്കും അർഹതയുണ്ട്. ഒളിമ്പിക്സ്/ ഏഷ്യൻ ഗെയിംസ്/ ദേശീയ ചാമ്പ്യൻഷിപ്പ് കോച്ചിങ് ക്യാംപ് സർട്ടിഫിക്കറ്റുകൾ ഉള്ളവർക്കും ദ്രോണാചാര്യ അവാർഡ് ജേതാക്കൾക്കും അപേക്ഷിക്കാം.തിരഞ്ഞെടുപ്പ് രീതി കംപ്യൂട്ടറധിഷ്ഠിത എഴുത്ത് പരീക്ഷ, കോച്ചിങ് എബിലിറ്റി ടെസ്റ്റ്, പ്രമാണ പരിശോധന എന്നീ ഘട്ടങ്ങളിലൂടെയാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. എഴുത്ത് പരീക്ഷയ്ക്ക് രണ്ടു മണിക്കൂർ, 100 മാർക്ക്. ഒരു മാർക്ക് വീതമുള്ള 100 ചോദ്യങ്ങൾ ഉണ്ടാകും. കായിക മേഖലയിൽ നിന്നും 65 ചോദ്യങ്ങളും, സ്പോർട്സ് സയൻസിൽ നിന്ന് 25 ചോദ്യങ്ങളും, ജനറൽ അവേർനെസ്സ്, റീസണിങ് എന്നിവയിൽ നിന്ന് 10 ചോദ്യങ്ങളും പ്രതീക്ഷിക്കാം.
Source link


