സാമ്പത്തിക ലോകം കൂട്ടക്കുഴപ്പത്തിലേക്ക്

ക്രൂഡോയിൽ വിലക്കുതിപ്പിൽ ആശങ്കയേറുന്നുസ്വർണം, ഓഹരി, നാണയ വിപണികളിൽ അനിശ്ചിതത്വംകൊച്ചി: പശ്ചിമേഷ്യയിൽ യുദ്ധം മുറുകിയതോടെ ക്രൂഡോയിൽ വില കുതിച്ചുയർന്നതിന് പിന്നാലെ ആഗോള വിപണികൾ ഇന്നലെ തകർന്നടിഞ്ഞു.
ഇറാന്റെ ഏറ്റവും വലിയ എണ്ണപ്പാടത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണവും ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നടത്തിയ പ്രത്യാക്രമണവുമാണ് വിലയിൽ കുതിപ്പുണ്ടാക്കിയത്. ഇന്നലെ രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് എട്ട് ഡോളർ വർദ്ധിച്ച് 114 ഡോളറിലെത്തി. യുദ്ധം വിലക്കയറ്റം രൂക്ഷമാക്കുമെന്ന ഫെഡറൽ റിസർവ് ചെയർമാൻ ജൊറോം പവലിന്റെ മുന്നറിയിപ്പും വിപണികളെ മുൾമുനയിലാക്കി. ഇതോടെ അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ വിപണികൾ നിലംപൊത്തി.
ലോകം കടുത്ത ഇന്ധന പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന ആശങ്ക ശക്തമാണ്. ആഗോള തലത്തിൽ വിലക്കയറ്റം രൂക്ഷമാകുന്നതിന് ക്രൂഡ് പ്രതിസന്ധി കാരണമാകും. യുദ്ധം തുടങ്ങിയപ്പോൾ ബാരലിന് 70 ഡോളറായിരുന്നു ക്രൂഡോയിൽ വില. ആഗോള ചരക്കു ഗതാഗതത്തിന്റെ 20 ശതമാനം കൈകാര്യം ചെയ്യുന്ന ഹോർമൂസ് അടച്ചതോടെ ഗൾഫ് മേഖലയിൽ നിന്നുള്ള ക്രൂഡോയിൽ, പ്രകൃതിവാതകം എന്നിവയുടെ നീക്കം പൂർണമായും നിലച്ചു.
Source link



