LATEST

സമർപ്പണവും കൂട്ടായ പരിശ്രമവും പ്രധാനം: മോദി

ന്യൂഡൽഹി: സമർപ്പണത്തിനുള്ള മനസും ടീമായി പ്രവർത്തിക്കാനുള്ള വിശ്വാസവുമുണ്ടെങ്കിൽ, പ്രതിസന്ധികളിലും വിജയം സുനിശ്‌ചിതമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻകി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീണുപോയ ശേഷം വീണ്ടും എഴുന്നേൽക്കാനുള്ള ധൈര്യമുണ്ടെങ്കിൽ, അതി കഠിനമായ പ്രവൃത്തികളിൽപോലും വിജയം സുനിശ്ചിതമാണ്. അത്തരം നേട്ടങ്ങളും കൂട്ടായ പരിശ്രമങ്ങളും പൊതുജനങ്ങളിലെത്തിക്കുന്നതിനുള്ള മികച്ച വേദിയാണ് മൻ കി ബാത്ത്. ഉപഗ്രഹങ്ങളോ, ജി.പി.എസ്. സംവിധാനമോ, നാവിഗേഷൻ സൗകര്യങ്ങളോ ഇല്ലാത്ത കാലഘട്ടത്തിലും നമ്മുടെ നാവികർ വലിയ കപ്പലുകളുമായി പുറപ്പെട്ട് നിശ്ചിത സ്ഥലങ്ങളിലെത്തിച്ചേരുമായിരുന്നു. ഇപ്പോൾ, ബഹിരാകാശത്തും നമ്മൾ ഇതേ വെല്ലുവിളി നേരിടുന്നു. ഇന്ത്യൻ വനിതാ ടീം ബ്ലൈൻഡ് ക്രിക്കറ്റ് ലോകകപ്പ് നേടിയത് കായിക ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ്. അവരുടെ ആവേശവും അഭിനിവേശവും നമ്മെ പലതും പഠിപ്പിക്കുന്നു. ഈ വിജയം ഓരോ ഭാരതീയനെയും പ്രചോദിപ്പിക്കും. ക്രിസ്‌മസ്, പുതുവത്സര ഷോപ്പിംഗിന് രാജ്യത്ത് നിർമ്മിക്കുന്ന ഉത്പന്നങ്ങൾ മാത്രം വാങ്ങാൻ മോദി അഭ്യർത്ഥിച്ചു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button