test del 2

യൂബറിലെ ‘പ്രേത ഡ്രൈവർമാർ’; സോംബി പ്രൊഫൈലുകൾ, പൂർത്തിയാവാത്ത യാത്രകൾ; ചുരുളഴിഞ്ഞത്‌ ഓൺലൈൻ തട്ടിപ്പ്


ബീജിങ്: ഓൺലൈനായി ടാക്‌സി ബുക്ക് ചെയ്യാനായി യൂബർ, ഓല തുടങ്ങിയ കമ്പനികളും അവരുടെ ആപ്പുകളും നമുക്കുണ്ട്. എന്നാൽ, അങ്ങനെ ബുക്ക് ചെയ്യുന്ന ടാക്‌സിയിൽ നിങ്ങനെ കൊണ്ടുപോകാൻ എത്തുന്നത് ഒരു ‘പ്രേതമാണെങ്കിലോ!’. 2016-ൽ ചൈനയിലാണ് ഇത്തരത്തിൽ ഓൺലൈനായി യാത്രക്കാരെ പറ്റിച്ച് പണം തട്ടിയിരുന്ന ഒരു കൂട്ടം ‘പ്രേത ഡ്രൈവർമാർ’ ഉണ്ടായിരുന്നത്. സാങ്കേതികവിദ്യയെ ദുരുപയോഗം ചെയ്ത് ഓൺലൈൻ സേവനങ്ങളുടെ വിശ്വാസ്യതയെ എങ്ങനെ തകർക്കാം എന്നതിന് ഉത്തമ ഉദാഹരണമായിരുന്നു ഈ കേസ്.സംഭവം ഇങ്ങനെ: 2016-ൽ ചൈനയിലെ റൈഡ്-ഹെയ്‌ലിങ് ആപ്പുകളിലാണ് വിചിത്രവും അസ്വസ്ഥത ഉളവാക്കുന്നതുമായ ഒരു തട്ടിപ്പ് പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. യൂബർ (Uber) വഴി റൈഡുകൾ ബുക്ക് ചെയ്ത യാത്രക്കാർ അസാധാരണമായ ചില കാര്യങ്ങൾ ശ്രദ്ധിച്ചുതുടങ്ങി. അവരെ പിക്ക് ചെയ്യാൻ നിയോഗിക്കപ്പെട്ട ഡ്രൈവർമാരുടെ പ്രൊഫൈലുകളിലെ വികൃതമായതോ സോംബികളെപ്പോലെ ഉള്ളതോ ആയ മുഖങ്ങളാണ് യാത്രക്കാരെ അസ്വസ്ഥരാക്കിയത്.സാങ്കേതിക തകരാറോ തമാശയോ ആണ് ഇതെന്നാണ് അവർ ആദ്യം കരുതിയത്. പിന്നീട് ഇത് സ്ഥിരമായതോടെ യാത്രക്കാർ ജാഗ്രത കൈക്കൊണ്ടു. വൈകാതെ ഇതൊരു ആസൂത്രിതമായ തട്ടിപ്പായിരുന്നു എന്ന് തെളിഞ്ഞു. ഈ ‘പ്രേത ഡ്രൈവർമാർ’ അമാനുഷിക ശക്തികളല്ല, മറിച്ച് സിസ്റ്റത്തിലെ പഴുതുകൾ മുതലെടുക്കുന്ന യഥാർത്ഥ ഡ്രൈവർമാരായിരുന്നു. യാത്രക്കാരെ പേടിപ്പിച്ച് റൈഡുകൾ റദ്ദാക്കിക്കുക എന്നതായിരുന്നു ഇവരുടെ ‘ലളിതമായ’ ലക്ഷ്യം. അതിലൂടെ വണ്ടി ഓടിക്കാതെ തന്നെ ക്യാൻസലേഷൻ ഫീസ് കൈക്കലാക്കാൻ അവർക്ക് കഴിഞ്ഞു.ടിയാൻജിൻ, ക്വിങ്ദാവോ, ചെങ്ദു, ബീജിങ്, ഷാങ്ഹായ്, സുഷൗ തുടങ്ങി ചൈനയിലെ പല പ്രധാന നഗരങ്ങളിലും ഈ തട്ടിപ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടു. അക്കാലത്തെ റിപ്പോർട്ടുകൾ പ്രകാരം മനുഷ്യമനസിന്റെ ഭയവിഹ്വലതകളെ മുതലെടുത്ത് നടത്തിയിരുന്ന ഒരു തട്ടിപ്പായിരുന്നു ഇത്.


Source link

Back to top button