LATEST

സമുദായത്തിന്റെ പേരിൽ വോട്ടഭ്യർത്ഥിച്ചു,​ പേരാമ്പ്രയിൽ ഫാത്തിമ തെഹ്ലിയക്കെതിരെ പരാതി


കോഴിക്കോട് : വർഗീയ അനൗൺസ്മെന്റ് നടത്തിയെന്ന ആരോപണത്തിൽ പേരാമ്പ്രയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ടി.പി രാമകൃഷ്ണനെതിരെ നോട്ടീസ് അയച്ചതിന് പിന്നാലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയക്കെതിരെയും പരാതി. തെഹ്‌ലിയ സമുദായത്തിന്റെ പേരിൽ വോട്ടഭ്യർത്ഥിച്ചെന്ന പരാതിയിൽ റിട്ടേണിംഗ് ഓഫീസർ നോട്ടീസയച്ചു. സമാനസ്വഭാവമുള്ള മൂന്ന് പരാതികളാണ് സ്ഥാനാർത്ഥിക്കെതിരെ ലഭിച്ചിരിക്കുന്നത്. മൂന്ന് വ്യക്തികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിശദീകരണം ആവശ്യപ്പെട്ടാണ് തെഹ്‌ലിയക്കെതിരെ നടപടി സ്വീകരിച്ചത്. ഇന്നലെ ലഭിച്ച പരാതികളിൽ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസയച്ചതായി റിട്ടേണിംഗ് ഓഫീസർ അറിയിച്ചു. മണ്ഡലത്തിൽ എൽ.ഡി.എഫ് പ്രവർത്തകർക്കെതിരെ വർഗീയ അനൗൺസ്മെന്റ് വിവാദം കത്തിക്കയറുന്നതിനിടെയാണ് തെഹ്‌ലിയക്ക് എതിരെയും സമാന പരാതി ഉയർന്നത്. തിരഞ്ഞെടുപ്പ് ചട്ട ലംഘനം നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ സ്ഥാനാർത്ഥിയുടെ വിശദീകരണം ലഭിച്ച ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുക.


Source link

Back to top button