സമുദായങ്ങളുടെ പിന്തുണ ഉറപ്പിക്കാൻ ജി സുധാകരൻ; വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി

ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻ മന്ത്രി ജി സുധാകരൻ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വീട്ടിൽവച്ചായിരുന്നു കൂടിക്കാഴ്ച. തിരഞ്ഞെടുപ്പിൽ പിന്തുണ തേടുന്നതിന് വേണ്ടിയാണ് സുധാകരൻ വെള്ളാപ്പള്ളി നടേശനെ നേരിട്ടെത്തി കണ്ടത്. വെള്ളാപ്പള്ളിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ജി സുധാകരൻ പെരുന്നയിലേക്ക് പോകുമെന്നാണ് വിവരം. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തും.അതേസമയം, സിപിഎമ്മിനോട് പിമങ്ങി അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജി സുധാകരന് യുഡിഎഫ് പിന്തുണ അറിയിച്ചിട്ടുണ്ട്. അമ്പലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ നിർത്തില്ല. എച്ച് സലാമാണ് അമ്പലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർത്ഥി.പാർട്ടിയിലെ ചിലരുടെ ഭാഗത്തു നിന്നുണ്ടായ അപമാനകരവും വിഷമകരവുമായ പെരുമാറ്റമാണ് മത്സരമെന്ന തീരുമാനത്തിലേക്ക് സുധാകരനെ എത്തിച്ചത്. അമ്പലപ്പുഴയിൽ സുധാകരൻ സ്വതന്ത്രനായി മത്സരിക്കുന്നത് എൽഡിഎഫിനും സിപിഎമ്മിനും തിരിച്ചടിയാണ്.
Source link



