test del 3
സഭയ്ക്കെതിരായ പരാമർശം കോർ കമ്മിറ്റി അറിയാതെ; ബിജെപിയിൽ ഭിന്നത

തിരുവനന്തപുരം ∙ ഷോൺ ജോർജിന്റെയും പി.സി.ജോർജിന്റെയും സഭാവിരുദ്ധ പ്രസ്താവനയിൽ ബിജെപിയിൽ അസ്വസ്ഥത പുകയുന്നു. സഭകളുമായി ബന്ധമുണ്ടാക്കാൻ ബിജെപി നടത്തിയ ക്രിസ്ത്യൻ ഒൗട്ട്റീച് പരിപാടികളും ഇതോടെ പ്രതിസന്ധിയിലായി. പാർട്ടിയിൽ തീവ്രനിലപാടുള്ളവർ ഷോണിന്റെ പരാമർശങ്ങൾക്ക് അനുകൂലമായി സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചെങ്കിലും മുതിർന്ന നേതാക്കൾ ഭിന്നനിലപാട് സ്വീകരിച്ചു. ഇതോടെ ആദ്യദിവസം നിലപാട് വ്യക്തമാക്കാതിരുന്ന ബിജെപി നേതൃത്വം ഇന്നലെ സഭയെ തള്ളിപ്പറയാതെയും എന്നാൽ ഷോൺ ജോർജിനെ പിന്തുണച്ചും രംഗത്തുവന്നു.
Source link


