LATEST

‘സന്നിധാനത്തുനിന്ന് ഡ്യൂട്ടി  കഴിഞ്ഞുവരുമ്പോൾ  കാണിച്ചുതരാം’; സീനിയർ  സിപിഒയ്ക്ക് ഭീഷണി, സസ്‌പെൻഷൻ

പത്തനംതിട്ട: സീനിയർ സിവിൽ പൊലീസ് ഓഫീസറെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറിക്ക് സസ്‌പെൻഷൻ. അസോസിയേഷൻ ജില്ലാ സെക്രട്ടറി നിഷാന്ത് ചന്ദ്രനാണ് സസ്‌പെൻഷൻ ലഭിച്ചത്. തിരുവല്ല സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ പുഷ്‌പദാസിനെയാണ് നിഷാന്ത് ഭീഷണിപ്പെടുത്തിയത്.

പൊലീസ് അസോസിയേഷൻ തയ്യാറാക്കിയ പട്ടിക മറികടന്ന് ശബരിമല ഡ്യൂട്ടി വാങ്ങിയതിന്റെ പേരിലായിരുന്നു ഭീഷണി. നിഷാന്ത് സീനിയർ സിവിൽ പൊലീസ് ഓഫീസറെ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നു. പുഷ്‌പദാസ് സന്നിധാനത്ത് ഡ്യൂട്ടിക്ക് പോയത് അസോസിയേഷനെ വെല്ലുവിളിച്ചാണെന്നും ഡ്യൂട്ടി കഴിഞ്ഞുവരുമ്പോൾ കാണിച്ചുതരാം എന്നുമുൾപ്പെടെ ഭീഷണിപ്പെടുത്തുന്നുണ്ട്. പുഷ്‌‌പദാസിനെ അസഭ്യം പറയുകയും ചെയ്തു. രണ്ട് ഉദ്യോഗസ്ഥരും തമ്മിൽ നേരത്തെതന്നെ തർക്കമുണ്ട് എന്നാണ് വിവരം.


Source link

Related Articles

Leave a Reply

Back to top button