LATEST
ലോക്ഭവൻ കേരളം; ബോർഡ് സ്ഥാപിച്ചു

തിരുവനന്തപുരം: ഗവർണറുടെ ഔദ്യോഗിക വസതിയുടെ പേര് ലോക്ഭവൻ കേരളമെന്നാക്കി ബോർഡ് സ്ഥാപിച്ചു. രാജ്ഭവൻ കവാടത്തിൽ സ്ഥാപിച്ച പുതിയ ബോർഡ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറാണ് സ്ഥാപിച്ചത്. രാജ്ഭവൻ, രാജ്പഥ് ഇവയൊക്കെ കൊളോണിയൽ സംസ്കാരത്തിന്റെ ഭാഗമാണെന്നും ലോക്ഭവൻ ജനങ്ങളുടേതായിരിക്കുമെന്നും ഗവർണർ മാദ്ധ്യമങ്ങളോട് പറഞ്ഞു. കൊളോണിയൽ സംസ്കാരത്തിൽ നിന്ന് നമ്മൾ പുറത്തുവരികയാണ്. അതിനാലാണ് പേരുമാറ്റം.ഗവർണർമാരുടെ സമ്മേളനത്തിൽ ആർലേക്കർ നിർദ്ദേശിച്ചതിനെ തുടർന്നാണ് രാജ്യത്തെ എല്ലാ രാജ്ഭവനുകളുടെയും പേര് ലോകഭവൻ, ലോക്‌നിവാസ് എന്ന പേരിലാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്.
Source link

