LATEST

‘സതീശനും രേവന്ത് റെഡ്ഡിക്കുമുള്ള മറുപടി വോട്ടെണ്ണലിന് ശേഷം’; പരിഹാസവുമായി മുഖ്യമന്ത്രി


തിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായ ഡാഷ്‌മോൻ പരാമർശം അവരവർ തന്നെ പൂരിപ്പിക്കട്ടേയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബാക്കി കാര്യങ്ങൾ വോട്ടെണ്ണലിന് ശേഷം വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ അഴിമതിയുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട ഏക മുഖ്യമന്ത്രിയാണ് ഇദ്ദേഹമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. കൂടുതൽ കാര്യങ്ങൾ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ വനവാസത്തിന് പോകുമോ എന്ന ചോദ്യത്തിന്, എല്ലാം വോട്ടെണ്ണലിന് ശേഷം പറയാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചുരുങ്ങിയ വാക്കുകളിലുള്ള മറുപടി. അതേസമയം, രാവിലെ മുതൽ തന്നെ സംസ്ഥാനത്തെ ബൂത്തുകളിൽ വോട്ടർമാരുടെ വലിയ നിരയാണ് ദൃശ്യമാകുന്നത്. തിരുവനന്തപുരം 15.38 ശതമാനം, കൊല്ലം 15.77ശതമാനം, പത്തനംതിട്ട 16.49ശതമാനം,ആലപ്പുഴ 14.71ശതമാനം, കോട്ടയം 15.6ശതമാനം, ഇടുക്കി 15,3ശതമാനം, എറണാകുളം 14.7ശതമാനം, തൃശ്ശൂർ 14.8ശതമാനം, പാലക്കാട് 15.6ശതമാനം, മലപ്പുറം 15.1ശതമാനം, കോഴിക്കോട് 15.74ശതമാനം, വയനാട് 15.2ശതമാനം, കണ്ണൂർ 14.3ശതമാനം, കാസർകോട് 14.1ശതമാനം എന്നിങ്ങനെയാണ് 9.30വരെയുള്ള കണക്കുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.


Source link

Back to top button