LATEST

‘സഞ്ജു മയം’; വൈറലായി സിഎസ്‌കെയുടെ പുതിയ ടീസർ, ഗെയ്‌‌ക്‌‌വാദിന്റെ ബിൽഡപ്പിൽ ഞെട്ടി ആരാധകർ

ചെന്നൈ: ഐപിഎൽ 2026 സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്‌‌സ് പുറത്തിറക്കിയ ജഴ്സി വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. സിഎസ്‌‌കെയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. വിഡിയോ പുറത്തിറങ്ങി മണിക്കൂറുകൾക്കകം നാല്‌പത് ലക്ഷത്തിലേറെ പേർ ദൃശ്യങ്ങൾ കണ്ടു. എന്നാൽ ജഴ്സിയേക്കാൾ വിഡിയോയിൽ ചർച്ചയാകുന്നത് മലയാളി താരം സഞ്ജു സംസണെ കുറിച്ചുള്ള സൂചനകളാണ്. ചെന്നൈ ടീമിന്റെ ഹോട്ടലിൽ നിന്ന് ജഴ്സി മോഷണം പോകുന്നതും അത് എംഎസ് ധോണി സാഹസികമായി തിരിച്ചെത്തിക്കുന്നതുമാണ് ടീസറിന്റെ ചുരുക്കം.


ടീസറിനിടയ്ക്ക് നായകൻ ഋതുരാജ് ഗെയ്‌‌ക്‌‌വാദ് യുവതാരങ്ങളുമായി സംസാരിക്കുന്നതിനിടയിലാണ് സഞ്ജുവിന്റെ അടിപൊളി റഫറൻസ് വരുന്നത്. ഒരു മുറിക്ക് മുന്നിലെത്തിയപ്പോൾ ശബ്ദമുണ്ടാക്കരുത്, ഉള്ളിൽ എന്റെ സുഹൃത്തുക്കളാളാണെന്ന് ഗെയ്‌‌ക്‌‌വാദ് പറയുന്നുണ്ട്. അപ്പോഴാണ് കേരളത്തിന്റെ പ്രതീകമായ നെറ്റിപ്പട്ടവും തോരണങ്ങളും കൊണ്ട് അലങ്കരിച്ച വാതിൽ കാണിക്കുന്നത്. സഞ്ജുവിനോടുള്ള ടീമിന്റെ ആദരവാണ് ഇതെന്നാണ് ആരാധകർ പറയുന്നത്.

സൂപ്പർ താരം രവീന്ദ്ര ജഡേജയെയും സാം കറനെയും വിട്ടുനൽകി 18 കോടിയ്ക്കാണ് രാജസ്ഥാൻ റോയൽസിൽ നിന്ന് സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കിയത്. നിലവിൽ ട്വന്റി-20 ലോകകപ്പിൽ കളിക്കുന്നതിനാൽ സഞ്ജു ഇതുവരെ ചെന്നൈയുടെ ടീം ക്യാമ്പിൽ എത്തിയിട്ടില്ല. ലോകകപ്പിന് ശേഷം താരം മഞ്ഞ ജഴ്സിയിൽ മൈതാനത്തിറങ്ങുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.


Source link

Related Articles

Back to top button