LATEST

സഞ്ജു പോയാൽ പുതിയ ക്യാപ്ടൻ ആരാകും? രാജസ്ഥാൻ റോയൽസിൽ വൻ അഴിച്ചുപണി

ന്യൂഡൽഹി: 2026 ഐപിഎല്ലിനു മുന്നോടിയായി രാജസ്ഥാൻ റോയൽസിൽ വൻ അഴിച്ചു പണികൾക്കാണ് കളമൊരുങ്ങുന്നത്. പരിശീലക സംഘത്തിലും സിഇഒ സ്ഥാനത്തും മാറ്റങ്ങൾ വരുത്തിയിരുന്നു. നിലവിലെ നായകൻ സഞ്ജു സാംസൺ ടീം വിട്ടേക്കുമെന്ന കാര്യത്തിൽ ഏകദേശം ധാരണയായെന്നാണ് വിവരം.

സഞ്ജു സാംസണെ ചെന്നൈ സൂപ്പർ കിംഗ്‌സിന് കൈമാറാൻ സാദ്ധ്യതയുണ്ടെന്നാണ് നിലവിലെ സൂചന. ഇതിന് പകരമായി രവീന്ദ്ര ജഡേജയേയും സാം കറനെയോ അല്ലെങ്കിൽ മതീശ പതിരണയെയോ രാജസ്ഥാൻ റോയൽസ് ആവശ്യപ്പെട്ടേക്കും. സഞ്ജുവിനെ കൈമാറുന്നത് സംബന്ധിച്ച് ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നാണ് വിവരം. നേരത്തെ രാഹുൽ ദ്രാവിഡ് പോയ ഒഴിവിലേക്ക് ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാര മുഖ്യ പരിശീലകനായി തിരിച്ചെത്തിയിരുന്നു.

സഞ്ജു സാംസൺ ടീം വിടുന്നതോടെ രാജസ്ഥാൻ റോയൽസിനെ ഇനി ആര് നയിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. സഞ്ജുവിന്റെ കീഴിൽ രാജസ്ഥാൻ മൊത്തം 67 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ഇതിൽ 33 വിജയങ്ങളും 33 തോൽവികളും നേടി. 2022ൽ നടന്ന ഫൈനലിലും 2024ൽ പ്ലേഓഫിലും എത്തിയത് സഞ്ജുവിന്റെ ക്യാപ്ടൻസിയിലാണ്.

സഞ്ജുവിന് പകരക്കാരനായി നായകസ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത് ധ്രുവ് ജുറേലിനെയും യശസ്വി ജയ്‌സ്വാളിനെയുമാണെന്നാണ് വിവരം. വിക്കറ്റ് കീപ്പർ-ബാറ്റർ എന്ന നിലയിൽ കളിയുടെ ഗതി നിയന്ത്രിക്കാനുള്ള കഴിവ്, മികച്ച ഗുണങ്ങൾ എന്നിവ പരിഗണിച്ച് ജുറേലിനാണ് നായകസ്ഥാനത്ത് കൂടുതൽ മുൻതൂക്കം.

ഇംപാക്ട് പ്ലെയർ നിയമം നിലനിൽക്കുന്നതിനാൽ വിക്കറ്റ് കീപ്പർ എന്ന നിലയിൽ ജുറേലിനെ ക്യാപ്ടനാക്കുന്നത് ടീമിന് കൂടുതൽ വഴക്കം നൽകുമെന്നാണ് വിലയിരുത്തൽ. അതേസമയം നേരത്തെ സഞ്ജുവിന് പരിക്കേറ്റപ്പോൾ ടീമിനെ നയിച്ച റിയാൻ പരാഗ് നിലവിൽ ക്യാപ്ടൻസി പരിഗണനയിലില്ലെന്നും സൂചനയുണ്ട്.
TAGS: NEWS 360, SPORTS, SANJU, LATESTNEWS, CRICKET, IPL, RAJASTHAN ROYALS, CHENNAI


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button