LATEST

സഞ്ജുവിന് അർദ്ധ സെഞ്ച്വറി,​ ഇന്ത്യക്ക് സെമി പ്രവേശനത്തിന് വേണ്ടത് 196 റൺസ്

കൊൽക്കത്ത: ട്വന്റി20 ലോകകപ്പ് സെമി പ്രവേശനത്തിന് വിൻഡീസിനെതിരെ ഇന്ത്യക്ക് വേണ്ടത് 196 റൺസ്. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ഇന്ത്യ10.2 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 99 എന്ന നിലയിലാണ്. 55 റൺസുമായി മലയാളി താരം സഞ്ജു സാംസണുംഒരു റണ്ണുമായി തിലക് വർ‌മ്മയുമാണ് ക്രീസിൽ. സൂര്യകുമാർ ​ യാദവ് (18),​ ഇഷാൻ കിഷൻ(10)​,​ അഭിഷേക് ശർമ്മ(10)​ എന്നിവരാണ് പുറത്തായത്. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ഇരുപത് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 195 റൺസാണ് നേടിയത്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ സൂര്യകുമാർ യാദവ് വിൻഡീസിനെ ബാറ്റിംഗിനയക്കുകയായിരുന്നു. മികച്ച തുടക്കം ലഭിച്ച വിൻഡീസ് ഇടയ്ക്കൊന്ന് പതറിയെങ്കിലും പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു

പ്പർണമാരായ ഷായ് ഹോപ്പ് (33 പന്തിൽ 32), റോസ്റ്റൺ ചേസ് (25 പന്തിൽ 40), ഷിംറോൺ ഹെറ്റ്‌മെയർ (12 പന്തിൽ 27), റൂൽർഫോഡ് (9 പന്തിൽ 14) എന്നിവരാണ് പുറത്തായത്. ഇതിൽ ഹെറ്റ്മെയറിന്റെയും റൂതർഫോഡിന്റെയും ക്യാച്ച് കീപ്പർ സഞ്ജു സാംസണാണ് എടുത്തത്. ആദ്യ വിക്കറ്റിൽ ഓപ്പണർമാർ എട്ടോവറിൽ 68 റൺസ് നേടിയ ശേഷം പെട്ടെന്ന് വിക്കറ്റുകൾ നഷ്ടമായത്. എന്നാൽ, പിന്നീട് ജേസൺ ഹോൾഡറും റോവ്​മാൻ പവലുംചേർന്ന് നാലിന് 119 എന്ന നിലയിൽ നിന്ന് സ്കോർ 195ൽ എത്തിച്ചു. ഹോൾഡർ 22 പന്തിൽ 37 ഉം പവൽ 19 പന്തിൽ 34 ഉം റൺസെടുത്തു.

ഇന്ത്യയ്ക്കുവേണ്ടി ജസ്പ്രീത് ബുംറ രണ്ടും ഹർദിക് പാണ്ഡ്യയും വരുൺ ചക്രവർത്തിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.സെമി പ്രവേശനത്തിന് ഇരു ടീമുകൾക്കും ജയം അനിവാര്യമാണ്.


Source link

Related Articles

Back to top button