NATIIONAL
‘സഞ്ജുവിന്റെ ശരീരഭാഷ കണ്ടോ? തീരെ താൽപര്യമില്ല, ഇതുവരെ ചിരിച്ചു കണ്ടില്ല; ഇനിയെങ്കിലും മാറിനിൽക്കൂ’

ബെംഗളൂരു∙ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ചതിന്റെ തിളക്കത്തോടെയാണ് സഞ്ജു സാംസൺ ഐപിഎലിലേക്ക് എത്തിയത്. പുതിയ സീസണിൽ, പുതിയ ടീമിനൊപ്പം ചേർന്ന് സഞ്ജു, തകർപ്പൻ ഫോമിൽ തകർത്താടുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. പലപ്പോഴും, ദേശീയ ടീമിൽ മികച്ച പ്രകടനം കാഴ്ചവച്ചില്ലെങ്കിലും ഐപിഎലിൽ തിളങ്ങുന്ന സഞ്ജു ഇക്കുറിയും അതാവർത്തിക്കുമെന്ന് ആരാധകർ കരുതി. എന്നാൽ ചെന്നൈ സൂപ്പർ കിങ്സിനൊപ്പം മൂന്നു മത്സരങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ ഒരു രണ്ടക്ക സ്കോർ പോലും താരത്തിനു കണ്ടെത്താൻ സാധിച്ചിട്ടില്ല. 7 പന്തിൽ 6, 7 പന്തിൽ 7, 5 പന്തിൽ 9 എന്നിങ്ങനെയാണ് ആദ്യ മൂന്നു മത്സരങ്ങളിൽ സഞ്ജുവിന്റെ സ്കോർ.ഐപിഎൽ തുടങ്ങിയിട്ടേ ഉള്ളൂ എന്നതിനാൽ എല്ലാ പ്രതീക്ഷകളും ഇതുവരെ അവസാനിച്ചിട്ടില്ല. എങ്കിലും ആരാധകരുടെ നിരാശയ്ക്ക് പിന്നിലെ കാരണം സഞ്ജു സാംസണിന്റെ പ്രകടനം മാത്രമല്ല, സിഎസ്കെയ്ക്കു വേണ്ടി കളിക്കാനും കളി ജയിക്കാനുമുള്ള ത്വര ഇല്ലാത്തതാണെന്ന് ചിലർ ആരോപിക്കുന്നു. കളിക്കാൻ താൽപര്യമില്ലെന്ന് തോന്നുന്നുണ്ടെങ്കിൽ സഞ്ജു സാംസൺ മാറിനിൽക്കണമെന്ന് ആരാധകർ സമൂഹമാധ്യമത്തിലെ പോസ്റ്റിൽ ആവശ്യപ്പെട്ടു. സീസണിലെ ആദ്യ വിജയത്തിനായി സിഎസ്കെ പൊരുതുമ്പോൾ സഞ്ജുവിന്റെ ശരീരഭാഷയെ പലരും ചോദ്യം ചെയ്തു. ഒരു സിഎസ്കെ ആരാധകന്റെ പോസ്റ്റ് ഇങ്ങനെ:മത്സരത്തിൽ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു, ടിം ഡേവിഡ് (25 പന്തിൽ 70 നോട്ടൗട്ട്), ദേവ്ദത്ത് പടിക്കൽ (29 പന്തിൽ 50), രജത് പാട്ടിദാർ (19 പന്തിൽ 48 നോട്ടൗട്ട്) എന്നിവരുടെ ബലത്തിൽ 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 250 റൺസ്. സീസണിലെ ഏറ്റവുമുയർന്ന ടീം ടോട്ടലാണിത്. മറുപടി ബാറ്റിങ്ങിൽ തുടക്കം പാളിയെങ്കിലും അവസാന നിമിഷംവരെ പൊരുതിയ ചെന്നൈയുടെ പ്രതീക്ഷകൾ 207 റൺസിൽ അവസാനിച്ചു. സ്കോർ: ബെംഗളൂരു 20 ഓവറിൽ 3ന് 250. ചെന്നൈ 19.4 ഓവറിൽ 207ന് ഓൾഔട്ട്. ബെംഗളൂരുവിന് കൂറ്റൻ സ്കോർ സമ്മാനിച്ച ടിം ഡേവിഡാണ് പ്ലെയർ ഓഫ് ദ് മാച്ച്.
Source link


