CINEMA

സഞ്ജുവിന്റെ കരുത്തിൽ ചെന്നൈയ്ക്ക് ആദ്യ ജയം; 23 റൺസിന് ഡൽഹിയെ തോൽപ്പിച്ചു


ചെന്നൈ: തുടർച്ചയായ മൂന്ന്‌ തോൽവികൾക്ക്‌ ശേഷം ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന് ആദ്യ വിജയം. സ്വന്തം തട്ടകമായ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 23 റൺസിനാണ് സിഎസ്കെ തകർത്തത്. ഡൽഹിയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് സെഞ്ച്വറിയാണ് ചെന്നൈയ്ക്ക് കൂറ്റൻ സ്‌കോറും വിജയവും സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 212 റൺസെന്ന കൂറ്റൻ സ്‌കോറായിരുന്നു പടുത്തുയർത്തിയത്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച സഞ്ജു 56 പന്തിൽ നിന്ന് പുറത്താകാതെ 115 റൺസ് അടിച്ചുകൂട്ടി. 15 ഫോറുകളും 4 സിക്സറുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്.


Source link

Back to top button