LATEST

സഞ്ജുവിന്റെ ആരാധകർക്ക് സിഎസ്‌കെയുടെ ആദ്യ സർപ്രൈസ്, ഉറപ്പുനൽകി ക്യാപ്‌റ്റൻ


ചെന്നൈ: ഐപിഎൽ രണ്ടാം സീസൺ മത്സരങ്ങൾ ആരംഭിക്കാൻ ഇനി 48 മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. മലയാളി സൂപ്പർതാരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്‌സിന് വേണ്ടി അരങ്ങേറുന്നത് ഈ സീസണിലാണ്. പതിറ്റാണ്ടോളം സഞ്ജു ഭാഗമായിരുന്ന രാജസ്ഥാൻ റോയൽസിനെതിരെയാണ് സിഎസ്‌കെയുടെ ആദ്യ മത്സരം. സഞ്ജു സിഎസ്‌കെയുടെ വൈസ് ക്യാപ്റ്റനായേക്കുമെന്നെല്ലാമുള്ള ചർച്ചകൾ പലഭാഗങ്ങളിലായി നടക്കുന്നുണ്ട്. ഇതിനിടെ സഞ്ജുവിന്റെ ആരാധകരെ ആവേശത്തിലാക്കുന്ന ഒരു കാര്യം ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദ് ഉറപ്പുനൽകിയിരിക്കുകയാണ്. തനിക്കൊപ്പം മത്സരം ഓപ്പൺ ചെയ്യുക സഞ്ജുവായിരിക്കും എന്നാണ് ഋതുരാജ് അറിയിച്ചത്.ഇന്ന് മുംബയിൽ നടന്ന ഐപിഎൽ ക്യാപ്റ്റൻസ് മീറ്റിലാണ് ഋതുരാജ് ഇക്കാര്യം അറിയിച്ചത്. മറ്റൊരു ഓപ്‌ഷനും നിലവിലുണ്ട്. ആയുഷ് മാത്രെയോടൊപ്പമാണത്. മികച്ച ടീമുമായാണ് ഇത്തവണ ഐപിഎല്ലിന് സിഎസ്‌കെ എത്തുന്നത്. എന്നാൽ കഴിഞ്ഞ സീസണിൽ അവർക്ക് വേണ്ടത്ര തിളങ്ങാനായില്ല. പ്ളേഓഫിലെത്താൻ അവർക്ക് കഴിഞ്ഞിരുന്നില്ല. ഇത്തവണ ആ പ്രശ്‌നം പരിഹരിക്കാം എന്നാണ് അവർ കരുതുന്നത്. 2010, 2011,2018, 2021,2023 സീസണുകളിൽ ഐപിഎൽ കിരീടം നേടിയത് സിഎസ്‌‌കെയായിരുന്നു. സൂപ്പർതാരം മഹേന്ദ്രസിംഗ് ധോണിയുടെ നേതൃത്വത്തിലായിരുന്നു ഈ കിരീടജയങ്ങൾ. ഇത്തവണയും ധോണി ടീമിലുണ്ട്.സിഎസ്‌കെ സ്‌ക്വാഡ്: ഋതുരാജ് ഗെയ്‌ക്‌വാദ്, എംഎസ് ധോണി, സഞ്ജു സാംസൺ, ഡെവാൾഡ് ബ്രെവിസ്, ആയുഷ് മാത്രെ, കാർത്തിക് ശ‌‌ർമ്മ, സർഫറാസ് ഖാൻ, ഉർവിൽ പട്ടേൽ, അൻശുയിൽ കംബോജ്, ജാമി ഓവ‌ർടൺ, രാമകൃഷ്‌ണ ഘോഷ്, പ്രശാന്ത് വീർ, മാത്യു വില്യം ഷോട്ട്, അമാൻ ഖാൻ, സാക് ഫോക്‌സ്, ശിവം ദുബെ, ഖലീൽ അഹമ്മദ്, നൂർ അഹമ്മദ്, മുകേഷ് ചൗധരി, നതാൻ എല്ലിസ്, ശ്രേയസ് ഗോപാൽ, ഗുർജപ്‌നീത് സിംഗ്, അകെൽ ഹൊസെൻ, മാറ്റ് ഹെൻറി, രാഹുൽ ചാഹർ.


Source link

Related Articles

Back to top button