CINEMA

സഞ്ജീവനം ആയുർവേദ ആശുപത്രിയിൽ വിദേശ സംഘം

കൊച്ചി: ആയുർവേദ പ്രൊമോഷൻ സൊസൈറ്റിയും കേരള ടൂറിസം വകുപ്പും സംയുക്തമായി സംഘടിപ്പിച്ച രാജ്യാന്തര ആയുർവേദ ആൻഡ് വെൽനെസ് ഉച്ചകോടിയുടെ ഭാഗമായി 100ൽ അധികം വിദേശ ആയുർവേദ പ്രതിനിധികളുടെ സംഘം കൊച്ചിയിലെ മൾട്ടി സ്പെഷ്യാലിറ്റി ആയുർവേദ ഹോസ്‌പിറ്റലായ സഞ്ജീവനം സന്ദർശിച്ചു. ജർമ്മനി , റഷ്യ , അമേരിക്ക, കാനഡ , ആസ്ട്രേലിയ,ഫ്രാൻസ് , യു.കെ , യുക്രൈൻ , അർമേനിയ , ശ്രീലങ്ക , മലേഷ്യ , സിങ്കപ്പൂർ ,തുടങ്ങിയ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളടങ്ങിയ സംഘത്തെ എ.വി.എ ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌ടർ എ. വി അനൂപ് സ്വാഗതം ചെയ്തു. സഞ്ജീവനത്തിൽ ജനറൽ മെഡിസിൻ ആൻഡ് ന്യൂറോളജി, ഹോളിസ്റ്റിക് വിമൻസ് ഹെൽത്ത് ആൻഡ് ഗൈനക്കോളജി, എനോറെക്ടൽ ആൻഡ് സ്പോർട്സ് മെഡിസിൻ വെൽനെസ് ആൻഡ് പഞ്ചകർമ, ആയുർവേദ പീഡിയാട്രിക്സ് തുടങ്ങിയ വിഭാഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്.


Source link

Related Articles

Back to top button