CINEMA

ബാബു ആന്റണിയുടെ പ്രതി വടകരയിൽ

ബാബു ആന്റണി,ഇന്ദ്രൻസ്, ഹേമന്ത് മേനോൻ, ജാഫർ ഇടുക്കി, ജോമോൻ ജോഷി, സോഷ്യൽ മീഡിയ താരം ദാസേട്ടൻ കോഴിക്കോട് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി സീമന്ത് ഉളിയിൽ സംവിധാനം ചെയ്യുന്ന പ്രതി എന്ന ചിത്രം ജനുവരിയിൽ വടകരയിൽ ആരംഭിക്കും. കോഴിക്കോട് നെക്സ്റ്റേ കസബ ഇൻ ഹോട്ടലിൽ ചിത്രത്തിന്റെ പൂജ നടന്നു. ചലച്ചിത്ര രംഗത്തെ പ്രമുഖർ പങ്കെടുത്തു. മൂവി ബോംബ് ഫിലിംസിന്റെ ബാനറിൽ സാജിദ് വടകര,സീമന്ത് ഉളിയിൽ എന്നിവർ ചേർന്നാണ് നിർമ്മാണം. ഒരുപാട് സസ്പെൻസുകളിലൂടെ ദൃശ്യവത്കരിക്കുന്ന പ്രതി ന്ന ത്രില്ലർ ഗണത്തിൽപ്പെടുന്നു . നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു . പ്രശസ്തരായ സാങ്കേതിക പ്രവർത്തകരും സഹകരിക്കുന്നുണ്ട്. കോ-പ്രൊഡ്യൂസർ- ഷാജൻ കുന്നംകുളം, പി . ആർ. ഒ എ .എസ് ദിനേശ്,മനു ശിവൻ.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button