LATEST

സജി ചെറിയാൻ പൊളിറ്റിക്കൽ ക്രിമിനലുകളുടെ നേതാവ് : ജി.സുധാകരൻ


ആലപ്പുഴ: പൊളിറ്റിക്കൽ ക്രിമിനലുകളുടെ നേതാവാണ് സജി ചെറിയാനെന്ന് അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയും മുൻമന്ത്രിയുമായ ജി.സുധാകരൻ. യു.ഡി.എഫ് ആലപ്പുഴ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒന്നിനും കൊള്ളാത്ത ജില്ലാ സെക്രട്ടറിയാണ് ആലപ്പുഴയിലുള്ളത്. പാർട്ടിയിൽ നിന്നിട്ട് ഇനി ഒരു കാര്യവുമില്ല. അവിടെ വിപ്ലവമില്ല. തിന്നുക, കുടിക്കുക എന്നതാണിപ്പോഴത്തെ ശൈലി.ചെങ്ങന്നൂരിലെ നേതാവാണ് ഇവർക്ക് നേതൃത്വം നല്‍കുന്നത്. ആക്രമണം നടത്താനുള്ള സന്ദേശമാണ് മുഖ്യമന്ത്രിയിൽ നിന്ന് വരുന്നത്. ചൈനയിൽ മാവോയും ഭാര്യയും മകനും മരുമകനുമടങ്ങുന്ന നാൽവർ സംഘം തോന്നുന്ന പോലെ കാര്യങ്ങൾ ചെയ്ത കാര്യം കേരളവുമായി ചേർത്ത് സുധാകരൻ ഉപമിച്ചു.


Source link

Back to top button