test del 3
‘സംസ്ഥാനത്ത് യുഡിഎഫ് തരംഗം; നൂറിലധികം സീറ്റുകൾ നേടും’

കൊച്ചി∙ സംസ്ഥാനത്ത് എല്ലായിടത്തും യുഡിഎഫ് തരംഗമാണെന്നും നൂറിലധികം സീറ്റുകളുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സര്‍ക്കാരിന് എതിരായ അതിശക്തമായ പ്രതിഷേധവും യുഡിഎഫിനെ കുറിച്ചുള്ള പ്രതീക്ഷകളും ജനങ്ങള്‍ക്കിടയിലുണ്ട്. യുഡിഎഫ് വന്നാല്‍ കേരളത്തില്‍ മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷ ജനങ്ങളിലുണ്ട്. യുഡിഎഫ് അവതരിപ്പിച്ച കുറ്റപത്രം ജനങ്ങള്‍ അവരുടെ മനഃസാക്ഷിയുടെ കോടതിയില്‍ വിചാരണ ചെയ്ത് ഈ സര്‍ക്കാരിനെ ശിക്ഷിക്കും. യുഡിഎഫ് അധികാരത്തില്‍ എത്തുമെന്ന ഉറച്ച വിശ്വാസമുണ്ട്. എല്ലായിടത്തും ടീം യുഡിഎഫായിട്ടാണ് പ്രവര്‍ത്തിക്കുന്നത്.
Source link


