CINEMA

സംഭവം അദ്ധ്യായം ഒന്ന് മാർച്ച് 6ന്

പൂർണമായും കാടിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന മിസ്റ്ററി ഫാന്റസി ത്രില്ലർ ചിത്രം സംഭവം അദ്ധ്യായം ഒന്ന് മാർച്ച് 6ന് പ്രദർശനത്തിന് എത്തും . അസ്കർ അലി, വിനീത് കുമാർ, സിദ്ധാർത്ഥ് ഭരതൻ, സെന്തിൽ കൃഷ്ണ. അസ്സിം ജമാൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ജിത്തു സതീശൻ മംഗലത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.ഏറെ ശ്രദ്ധ നേടിയ സംഭവം എന്ന ഷോർട്ട് ഫിലിമിനെ ആസ്പദമാക്കിയാണ് ചിത്രം. ഛായാഗ്രഹണം നവീൻ ജോസ്, എഡിറ്റിംഗ് അർജുൻ പ്രകാശ്, ബാക്ക്ഗ്രൗണ്ട് സ്കോർ ഗോഡ് വിൻ തോമസ്, ഓഡിയോഗ്രഫി വിഷ്ണു ഗോവിന്ദ്, മേക്കപ്പ് പട്ടണം റഷീദ്, വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ എടവണ്ണപ്പാറ, ആർട്ട് ഡയറക്ടർ സുജിത്ത് കൊല്ലനണ്ടി, സംഘട്ടനം അഷ്‌റഫ്‌ ഗുരുക്കൾ, ചീഫ് അസോസിയേറ്റ് ഡയറക്ടഴ്സ് മെൽബിൻ മാത്യു, അനൂപ് മോഹൻ, കോ പ്രൊഡ്യൂസർ നവീൻ ഊട്ട, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആഷ്‌ന റഷീദ്.

നല്ല സിനിമ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം. പി.ആർ.ഒ വാഴൂർ ജോസ്.


Source link

Related Articles

Back to top button