LATEST

ഷാരോണിന്റെ കൈപിടിച്ച്, ആവണി ആശുപത്രി വിട്ടു

ആലപ്പുഴ: ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വിവാഹിതയായ ആവണി ആരോഗ്യവതിയായി ആശുപത്രി വിട്ടു. ഭർത്താവ് ഷാരോണിന്റെ കൈപിടിച്ച് ആവണിയുടെ വീടായ കൊമ്മാടിയിലെ മുത്തലശേരിയിലേക്കാണ് പോയത്. എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രി മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള പൂച്ചെണ്ട് നൽകി ആശംസകൾ അറിയിച്ചു. കോർപ്പറേറ്റ് കമ്യൂണിക്കേഷൻ മാനേജർ ടി. അനിൽകുമാർ, ചീഫ് നഴ്സിംഗ് ഓഫീസർ പത്മാവതി തുടങ്ങിയവരും പങ്കെടുത്തു.

നവംബർ 21നായിരുന്നു തുമ്പോളി വളപ്പിൽ വീട്ടിൽ മനുമോൻ, രശ്മി ദമ്പതികളുടെ മകനും ചേർത്തല കെ.വി.എം കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയിലെ അസി. പ്രഫസറുമായ വി.എം. ഷാരോണും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹദിവസം ഉണ്ടായ വാഹനാപകടത്തിൽ നട്ടെല്ലിനടക്കം ആവണിക്ക് ഗുരുതര പരിക്കേറ്റെങ്കിലും മുഹൂർത്തത്തിൽ തന്നെ ആശുപത്രിയിൽവച്ച് താലികെട്ടി. എം. ജഗദീഷ്, ജ്യോതി ദമ്പതികളുടെ മകളാണ് ചേർത്തല ബിഷപ്മൂർ സ്കൂൾ അദ്ധ്യാപികയായ ജെ. ആവണി.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button