NATIIONAL

ശ്രേയസ്സിനെ വിടാതെ പരുക്ക്; വേദനകൊണ്ട് നിലത്തുവീണ്, നിലവിളിച്ച് താരം; ഐപിഎലിൽനിന്നു പുറത്തേക്ക്?– വിഡിയോ


മുല്ലൻപുർ (ന്യൂ ചണ്ഡിഗഡ്) ∙ പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍ക്ക് കൈത്തണ്ടയിലേറ്റ പരുക്ക് ഗുരുതരമെന്ന് സൂചന. ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിനിടെയാണ് ശ്രേയസിന് പരുക്കേറ്റത്. 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് കിങ്സിന്‍റെ ബാറ്റിങ്ങിനിടെ 12–ാം ഓവറിലായിരുന്നു സംഭവം.വേദന ഇപ്പോഴും ഉണ്ടെന്നും എന്നാൽ പോസിറ്റീവായി ഇരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും എല്ലാം ശരിയായി വരുമെന്ന് പ്രതീക്ഷിക്കുന്നതായും മത്സരശേഷം ശ്രേയസ് പറഞ്ഞു. ശ്രേയസിന്‍റെ പരുക്ക് ടീം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നാണ് റിപ്പോര്‍ട്ട്. ക്യാപ്റ്റന്‍ കൂടിയായ താരം പുറത്തായാൽ ടീമിന് അതു വലിയ ആഘാതമാകും.ഗുജറാത്തിനെതിരായ മത്സരത്തിൽ പഞ്ചാബ് മൂന്നു വിക്കറ്റിന് വിജയിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഉയർത്തിയ 163 റൺസ് ലക്ഷ്യം 19.1 ഓവറിൽ പഞ്ചാബ് മറികടന്നു. സ്കോർ: ഗുജറാത്ത് 20 ഓവറിൽ 6ന് 162. പഞ്ചാബ് 19.1 ഓവറിൽ 7ന് 165. പലകുറി മാറിമറിഞ്ഞ ഐപിഎൽ മത്സരത്തിൽ, ഗുജറാത്ത് ടൈറ്റൻസിനെതിരെ പഞ്ചാബ് കിങ്സിന് 3 വിക്കറ്റിന്റെ ആവേശജയം സമ്മാനിച്ചത് 44 പന്തിൽ പുറത്താകാതെ 72 റൺസുമായി പൊരുതിയ കൂപ്പർ കാനലിയാണ്.  


Source link

Back to top button