LATEST

ശ്രീപ്രകാശ് ജയ്സ്വാൾ അന്തരിച്ചു

ലക്‌നൗ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശ്രീപ്രകാശ് ജയ്സ്വാൾ (81) അന്തരിച്ചു. അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച കാൺപൂരിലെ അദ്ദേഹത്തിന്റെ വസതിയിൽ വച്ച് അദ്ദേഹത്തിന്റെ നില പെട്ടെന്ന് വഷളാവുകയായിരുന്നു. ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം ഇന്നലെ നടന്നു. 

കോൺഗ്രസിന്റെ പ്രമുഖ മുഖമായ ശ്രീപ്രകാശ്​ 1944 സെപ്തംബർ 25ന് കാൺപൂരിലാണ് ജനിക്കുന്നത്. നാല് പതിറ്റാണ്ടോളം രാഷ്ട്രീയത്തിൽ സജീവമായിരുന്നു. 1989ൽ കാൺപൂർ മേയറായി. കാൺപൂർ സിറ്റി കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. കാൺപൂർ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി മൂന്ന് തവണ (1999, 2004, 2009) അദ്ദേഹം ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2009 മുതൽ 2014 വരെ മൻമോഹൻ സിംഗ് മന്ത്രിസഭയിൽ ആഭ്യന്തരസഹമന്ത്രി പദവിയും കൽക്കരി മന്ത്രാലയത്തിന്റെ ചുമതലയും വഹിച്ചു. ഭരണപരമായ വ്യക്തത, ശാന്തമായ പെരുമാറ്റം, പാർലമെന്റിലെ ശക്തമായ ഇടപെടലുകൾ എന്നിവയ്ക്ക് പേരുകേട്ട അദ്ദേഹം ഭരണ പ്രതിപക്ഷ അംഗങ്ങളുടെ ബഹുമാനം ഒരുപോലെ നേടി. മായാ റാണിയാണ് ഭാര്യ. രണ്ട് മക്കൾ.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button