LATEST
ശ്രദ്ധ വേണ്ടത് രാവിലെ 11 മുതൽ വൈകിട്ട് മൂന്നുവരെ, ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് വരെ കാരണമാകും

തിരുവനന്തപുരം: ജില്ലയിൽ കനത്ത ചൂട് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. രാവിലെ 11 മുതൽ വൈകിട്ട് 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.ശാരീരിക അസ്വസ്ഥകളോ ബുദ്ധിമുട്ടുകളോ ഉണ്ടായാൽ തണലിൽ വിശ്രമിച്ച ശേഷം ധാരാളം വെള്ളം കുടിക്കണം.കട്ടികൂടിയ വസ്ത്രങ്ങൾ മാറ്റുക,തണുത്ത വെള്ളം കൊണ്ട് ദേഹം തുടയ്ക്കുക,കാറ്റ് കൊള്ളുകയോ എ.സി ഉപയോഗിക്കുകയോ ചെയ്യണം.അസ്വസ്ഥതകൾ മാറിയില്ലെങ്കിൽ ഉടൻതന്നെ ചികിത്സ തേടുക.
Source link



