LATEST

‘സിഎം വിത്ത് മി’ പരിപാടിയിൽ വിളിച്ച് അശ്ലീലം പറഞ്ഞു, തിരുവനന്തപുരത്ത് യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയായ ‘സിഎം വിത്ത് മി’ പരിപാടിയിൽ വിളിച്ച് അശ്ലീലം പറഞ്ഞ യുവാവ് പിടിയിലായി. വെൺമണി സ്വദേശിയായ അർജുനാണ് അറസ്റ്റിലായത്. സംഭവത്തിൽ മ്യൂസിയം പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പൊതുജനങ്ങൾക്ക് പരാതിയുണ്ടെങ്കിൽ സിഎം വിത്ത് മീയുടെ ടോൾഫ്രീ നമ്പറിലേക്ക് വിളിക്കാവുന്നതാണ്. ഉദ്യോ​ഗസ്ഥർ ഫോൺകോളിന് മറുപടി നൽകുകയും പരാതി ഏത് വകുപ്പുമായി ബന്ധപ്പെട്ടതാണോ ആ വകുപ്പിലേക്ക് കൈമാറുകയും ചെയ്യുന്നതാണ് ‘സിഎം വിത്ത് മി’ പരിപാടി. ഈ ടോൾഫ്രീ നമ്പറിലേക്ക് അർജുൻ നിരന്തരമായി വിളിക്കുകയും വനിതാ ജീവനക്കാരെ അസഭ്യം പറയുകയുമായിരുന്നു. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുണ്ട്.

പൊലീസുകാരുടെ മരണം ആരെങ്കിലും പോസ്റ്റിട്ട് കഴിഞ്ഞാൽ അതിന് താഴെ മോശമായി കമന്റ് ചെയ്യുകയും ആ സ്റ്റേഷനിലെ എസ്എച്ച്ഓയെ വിളിച്ച് അസഭ്യം പറയുകയും ചെയ്തിരുന്നു. ഓൺലൈനായി ഭക്ഷണം വിതരണം ചെയ്യുന്ന കമ്പനിയിലെ ജീവനക്കാരനാണ് അർജുൻ. വനിതാ ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.


Source link

Related Articles

Leave a Reply

Back to top button