LATEST
‘ശിവൻകുട്ടിയും ഗോവിന്ദനും കല്യാണം നടത്തിക്കൊടുക്കുന്നുണ്ടെന്നറിഞ്ഞു’; രാഹുലിനെക്കൂടി പിടിച്ചുകെട്ടിക്കൂവെന്ന് പി സി ജോർജ്

പ്രണയം വീട്ടുകാർ എതിർത്തതോടെ കേരളത്തിൽ അഭയം തേടിയ കുംഭമേള വൈറൽ സുന്ദരി മോണലിസ ഇന്നലെ പൂവാറിലെ ക്ഷേത്രത്തിൽ വിവാഹിതയായിരുന്നു. അരുമാനൂർ നയിനാർദേവ ക്ഷേത്രത്തിൽ കാമുകൻ ഫർമാൻഖാൻ മോണലിസയ്ക്ക് താലി ചാർത്തി. ചടങ്ങിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി വി.ശിവൻകുട്ടി, എ. എ. റഹിം എം.പി തുടങ്ങിയവർ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ ഇതിൽ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് എൻഡിഎ നേതാവ് പി സി ജോർജ്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.പോസ്റ്റിന്റെ പൂർണരൂപംശിവൻകുട്ടിയും ഗോവിന്ദനും റഹീമും കല്യാണം നടത്തി കൊടുക്കുന്നുണ്ടെന്നു അറിഞ്ഞു. വേടന്റെ വരെ നടത്തിയ സ്ഥിതിക്ക് നിങ്ങൾ ആ രാഹുൽനെ കൂടെ പിടിച്ചു കെട്ടിക്ക്. ചെറുക്കൻ നന്നാവട്ടെ
Source link



