ശരീരം മുഴുവൻ പരിക്ക്, അസ്ഥികൾ പൊട്ടിയ നിലയിൽ; ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്ക്

ബംഗളൂരു: ശ്രീനന്ദയുടെ മരണത്തിൽ അസ്വാഭാവിക ഇല്ലെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്കാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ശ്രീനന്ദയുടെ ശരീരം മുഴുവനും പരിക്കുകളുണ്ട്. പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിലാണ്. വീഴ്‌ചമൂലമുണ്ടായതാണ് ഈ പരിക്കുകളെന്നാണ് റിപ്പോർട്ട്. ഇന്നലെ രാത്രിയോടെ ശ്രീനന്ദയുടെ മൃതദേഹവുമായി ബന്ധുക്കൾ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇന്ന് സംസ്‌കാരം നടത്തും. അസാധാരണമായ ഒന്നും മൃതദേഹത്തിൽ കണ്ടെത്താനായില്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിലും പറഞ്ഞിരുന്നു. ഇന്നലെ രാവിലെ നടത്തിയ തെരച്ചിലിൽ 12 മണിയോടെയാണ് ശ്രീനന്ദയുടെ മൃതദ്ദേഹം കണ്ടെത്തിയത്. കുട്ടിയുടെ വസ്ത്രങ്ങൾ കീറിയത് മരച്ചില്ലകളിൽ തട്ടിയാവാമെന്നാണ് പ്രാഥമിക നിഗമനം. ചിക്കമംഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിന് സമീപത്തുവച്ച് ചൊവ്വാഴ്ച വൈകിട്ടാണ് ശ്രീനന്ദയെ കാണാതായത്.
Source link


