test del 3

ശരണ്യയ്ക്ക് പിന്നാലെ മലയാളി വിദ്യാർഥിനിയെ കർണാടകയിൽ കാണാതായി; ശ്രീനന്ദയ്ക്കായി തിരച്ചിൽ


ബെംഗളൂരു ∙ പാലക്കാട് സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥിനിയെ ചിക്കമംഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിനു സമീപം കാണാതായി. കടമ്പഴിപ്പുറം കൂത്തറ വീട്ടിൽ രമേഷിന്റെയും രോഹിണിയുടെയും മകൾ ശ്രീനന്ദയെ (15) ബാബാബുധാൻഗിരിയിലെ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിൽ നിന്നാണു കാണാതായത്. കുടുംബാംഗങ്ങൾ ഉൾപ്പെടെ 40 പേരടങ്ങുന്ന സംഘത്തിനൊപ്പം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു. പശ്ചിമഘട്ടത്തിലെ തന്നെ കുടക് തഡിയൻഡമോൾ കുന്നുകളിൽ ട്രെക്കിങ്ങിനിടെ കഴിഞ്ഞ 2ന് വഴിതെറ്റിയതിനെ തുടർന്ന് കുടുങ്ങിയ നാദാപുരം ഇയ്യങ്കോട് സ്വദേശിനി ശരണ്യയെ വനമേഖലയിൽ നിന്ന് 5ന് രക്ഷപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു മലയാളി പെൺകുട്ടിയെ കൂടി കാണാതായിരിക്കുന്നത്.


Source link

Back to top button