LATEST

പ്രദേശത്താകെ ദുർഗന്ധം പരന്നു; മാലിന്യകൂമ്പാരത്തിൽ കണ്ടെത്തിയത് പ്ലാസ്‌റ്റിക് കവറിൽ പൊതിഞ്ഞ ശരീരഭാഗങ്ങൾ

പാലക്കാട്: പ്ലാസ്‌റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. നഗരമദ്ധ്യത്തിലുള്ള മാതാ കോവിൽ പള്ളിക്ക് മുൻവശത്തെ മാലിന്യക്കൂമ്പാരത്തിന് സമീപത്ത് നിന്നാണ് ഉപേക്ഷിച്ച നിലയിൽ ശരീരാവശിഷ്‌ടങ്ങൾ കണ്ടെത്തിയത്.

ഇന്ന് രാവിലെ പരിസരത്ത് ശുചീകരണത്തിനെത്തിയ നഗരസഭാതൊഴിലാളികളാണ് ശരീരഭാഗങ്ങൾ ആദ്യം കണ്ടത്. രണ്ടുദിവസമായി പ്രദേശത്ത് ദുർഗന്ധം അനുഭവപ്പെടുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തലയോട്ടിയും എല്ലുകളും കണ്ടെത്തിയത്. തലമുടി അടക്കമുള്ള ഭാഗങ്ങൾ പൂർണമായി അഴുകിയിട്ടില്ല. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി പരിശോന നടത്തി. ഫോറൻസിക് സംഘമെത്തി വിരലടയാളം പരിശോധിക്കും. ശരീരഭാഗങ്ങൾ മോർച്ചറിയിലേക്ക് മാറ്റും. ശരീരഭാഗങ്ങളുടെ കാലപ്പഴക്കം, ഡിഎൻഎ ഉൾപ്പെടെയുള്ളവ കണ്ടെത്തുന്നതിനുള്ള ശാസ്‌ത്രീയ പരിശോധനകൾ ഉടൻ നടക്കും.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button