LATEST

ശബരിമല വിഷയം വിശ്വാസികളിൽ അമർഷമുണ്ടാക്കിയെന്ന് സി.പി.ഐ


തിരുവനന്തപുരം : ശബരിമല സ്വർണതട്ടിപ്പു കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശ്വാസികൾക്കിടയിൽ അമർഷമുണ്ടാക്കിയിട്ടുണ്ടെന്ന് സി.പി.ഐ എക്സിക്യൂട്ടീവിന്റെ വിലയിരുത്തൽ. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നും അഭിപ്രായം ഉയർന്നു. എന്നാൽ വരുംദിവസങ്ങളിൽ വിശ്വാസികളുടെ ഈ വികാരത്തിൽ മാറ്റമുണ്ടായാൽ എൽ.ഡി.എഫിന് തിരഞ്ഞെടുപ്പ് വിജയമുണ്ടാവുമെന്നും യോഗം വിലയിരുത്തി.തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടി നിയമസഭാ തിരഞ്ഞെടുപ്പിൽ ആവർത്തിക്കില്ലെന്ന വ്യക്തമായ സൂചനയാണ് ഗൃഹസമ്പർക്ക പരിപാടിയിൽ ലഭിച്ചത്. ജനങ്ങളുമായി നടത്തിയ ആശയ വിനിമയത്തിൽ ഇടതു പക്ഷത്തോട് കാര്യമായ അകൽച്ച ജനങ്ങളിൽ ഉണ്ടായിട്ടില്ലെന്നു ബോദ്ധ്യപ്പെട്ടതായും നേതാക്കൾ അഭിപ്രായപ്പെട്ടു. സർക്കാർ വിരുദ്ധ വികാരമുണ്ടെന്ന പ്രചരണത്തിൽ വലിയ കഴമ്പില്ല. കുറച്ചുകൂടി ഉണർന്ന് പ്രവർത്തിച്ചാൽ പരിഹരിക്കപ്പെടുന്ന വിഷയങ്ങളേ ഇപ്പോഴുള്ളു.


Source link

Related Articles

Back to top button