LATEST
ശബരിമലയ്ക്ക് ഹൈക്കോടതി മാർഗനിർദ്ദേശം: ദിവസേന ദർശനം 80,000 പേർക്കുമാത്രം

കൊച്ചി: ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടതി ഉത്തരവ്.പമ്പയിൽനിന്ന് ദിവസം 80,000 തീർത്ഥാടകരെ മാത്രമേ സന്നിധാനത്തേക്ക് കടത്തിവിടാവൂ എന്നതാണ് പ്രധാനനിർദ്ദേശം. പരമ്പരാഗത കാനനപാതയിലൂടെ ദിവസം പരമാവധി 5000 തീർത്ഥാടകർ മാത്രം.മകരവിളക്ക് കഴിഞ്ഞ് മൂന്നാഴ്ചയ്ക്കുള്ളിൽ വരവ് ചെലവ് ഓഡിറ്റ് ചെയ്ത് റിപ്പോർട്ട് പ്രസിദ്ധീകരിക്കണം.തിരുവിതാംകൂർ ദേവസ്വംബോർഡ് സമർപ്പിച്ച റിപ്പോർട്ട് പ്രകാരമാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് മാർഗനിർദ്ദേശങ്ങൾ നൽകിയത്. സ്വമേധയാ എടുത്ത ഹർജിയിലാണ് നടപടി.
Source link


