ശബരിമലയിൽ സർക്കാർ നിലപാട് വിശ്വാസികളെ പറ്റിക്കാൻ: വി.മുരളീധരൻ

തിരുവനന്തപുരം:ശബരിമലയിൽ യുവതീപ്രവേശനത്തെ അനുകൂലിക്കുന്നില്ലെന്ന് പറയുന്നതിന് പകരം, വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് വിദഗ്ദ്ധരാണെന്നു പറഞ്ഞ് വിശ്വാസികളെ പറ്റിക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശബരിമലയുടെ ആചാരങ്ങൾ തകർക്കാൻ ശ്രമിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കിയത് കേരള സർക്കാരാണ്. അതേസമയം, യുദ്ധസാഹചര്യത്തിലും എൽ.പി.ജി പ്രതിസന്ധി മറികടക്കാൻ കേന്ദ്രസർക്കാന് കഴിയുന്നെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ കപ്പലുകൾക്ക് എൽ.പി.ജിയുമായി യുദ്ധഭൂമിയായ ഹോർമുസ് കടക്കാൻ കഴിയുന്നത് കേന്ദ്രസർക്കാരിന്റെ നയതന്ത്ര വിജയമാണ്. ’’മോദിജി എൽ.പി.ജി”” എന്ന് മുദ്രാവാക്യം വിളിക്കുന്നവർ മോദിജി എൽ.പി.ജി കൊണ്ടുവരുന്നത് കാണുന്നില്ലേ എന്ന് അദ്ദേഹം ചോദിച്ചു.
Source link



