CINEMA

ടി.വി.എസ് അപ്പാച്ചെ ആർ.ടി.എക്‌സ് മോട്ടോർസൈക്കിൾ ഒഫ് ദി ഇയർ

കൊച്ചി: ടി.വി.എസ് മോട്ടോർ കമ്പനിയുടെ പുത്തൻ അഡ്വഞ്ചർ റാലി ടൂറർ മോഡലായ അപ്പാച്ചെ ആർ.ടി.എക്‌സ് രാജ്യത്തെ ഏറ്റവും അഭിമാനകരമായ ഇന്ത്യൻ മോട്ടോർസൈക്കിൾ ഒഫ് ദി ഇയർ പുരസ്‌കാരം സ്വന്തമാക്കി. പ്രമുഖ ഓട്ടോമൊബൈൽ ജേർണലിസ്റ്റുകൾ അടങ്ങുന്ന 27 അംഗ ജൂറിയാണ് പുരസ്‌കാര വിജയിയെ തിരഞ്ഞെടുത്തത്. വിവിധ വിഭാഗങ്ങളിലായി നാമനിർദേശം ചെയ്യപ്പെട്ട ഏഴ് മികച്ച മോട്ടോർസൈക്കിളുകളെ പിന്തള്ളിയാണ് അപ്പാച്ചെ ആർ.ടി.എക്‌സ് ഈ നേട്ടം കൈവരിച്ചത്. നവീകരണം, പ്രകടനം, ഉപഭോക്തൃ കേന്ദ്രീകൃതമായ എഞ്ചിനീയറിംഗ് എന്നിവയിൽ ടി.വി.എസ് മോട്ടോർ കമ്പനിക്കുള്ള നേതൃപാടവത്തെ കൂടി ഈ പുരസ്‌കാരം അടിവരയിടുന്നു.

കരുത്തിന്റെ പ്രതീകം

ടി.വി.എസിന്റെ 40 വർഷത്തെ റേസിംഗ് പാരമ്പര്യവും 35 വർഷത്തെ റാലി അനുഭവവും ഉൾക്കൊള്ളിച്ച് ആർ.ടി.എക്‌സ്.ഡി4 പ്ലാറ്റ് ഫോമിലാണ് അപ്പാച്ചെ ആർ.ടി.എക്‌സ് നിർമ്മിച്ചിരിക്കുന്നത്. 299.1 സിസി ലിക്വിഡ് കൂൾഡ് എഞ്ചിനാണ് കരുത്ത്. ഇത് 36 പിഎസ് പവറും 28.5 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. 5 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ, ക്രൂയിസ് കൺട്രോൾ, ക്വിക്ക് ഷി്ര്രഫർ, വിവിധ റൈഡിങ് മോഡുകൾ എന്നിവ പ്രത്യേകതകളാണ്. ഓഫ്‌റോഡ് യാത്രകൾക്കും ഹൈവേ യാത്രകൾക്കും ഒരുപോലെ അനുയോജ്യമായ അപ്പാച്ചെ ആർ.ടി.എക്‌സ് 2025 ഒക്ടോബറിലാണ് വിപണിയിൽ അവതരിപ്പിച്ചത്. ടിവിഎസ് അപ്പാച്ചെ ബ്രാൻഡ് അതിന്റെ 20ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ നേട്ടം എന്നതും ശ്രദ്ധേയമാണ്.

ഇന്ത്യൻ മോട്ടോർസൈക്കിൾ ഓഫ് ദി ഇയർ പുരസ്‌കാരം ലഭിച്ചത് വലിയൊരു അംഗീകാരമാണ്. ലോകോത്തര മോട്ടോർസൈക്കിളുകൾ ഇന്ത്യയിൽ നിർമിക്കാമെന്നും അവ ആഗോളതലത്തിൽ മികച്ചവയോട് മത്സരിക്കാൻ പ്രാപ്തമാണെന്നുമുള്ള ഞങ്ങളുടെ വിശ്വാസത്തെ ഇത് ദൃഢമാക്കുന്നു

വിമൽ സംബ്ലി

പ്രീമിയം ബിസിനസ് ഹെഡ്

ടിവിഎസ് മോട്ടോർ കമ്പനി


Source link

Related Articles

Back to top button