LIFESTYLE NEW
വർഷങ്ങളായി ഒരേ നമ്പർ; അവസാനം 11 കോടി രൂപ സ്വന്തമാക്കി 69കാരി

വാഷിംഗ്ടൺ: 69കാരി ലോട്ടോ 47 ജാക്ക്പോട്ടിൽ സ്വന്തമാക്കിയത് 1.2 മില്യൺ ഡോളർ (11.4 കോടി രൂപ). വർഷങ്ങളായി താൻ ലോട്ടോ 47 നമ്പരുകൾ ഒരേ സെറ്റ് നമ്പറാണ് ഇതിനായി തിരഞ്ഞെടുത്തതെന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. വർഷങ്ങളായി ഒരേ സെറ്റ് നമ്പറുകൾ ഉപയോഗിച്ചാണ് കളിച്ചുകൊണ്ടിരുന്നതെന്ന് അവർ പറയുന്നു. മാർച്ച് 11നാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം കൂടാതെ 100 കണക്കിന് പേർ അഞ്ച് ഡോളർ മുതൽ 5,000 വരെയുള്ള ചെറിയ സമ്മാനങ്ങളും നേടി. 2005 മുതൽ ലോട്ടോ 27 ജാക്ക്പോട്ട് നിലവിലുണ്ട്. എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയും പ്രദേശിക സമയം രാത്രി 7.29നാണ് നറുക്കെടുപ്പുകൾ നടക്കുന്നത്.
Source link


