LATEST
വർഗീയ പ്രചാരണം: തെറ്റുണ്ടെങ്കിൽ തിരുത്തുമെന്ന് ടി.പി.രാമകൃഷ്ണൻ

കോഴിക്കോട്: പേരാമ്പ്രയിലെ ലീഗ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്ലിയയ്ക്കെതിരെ വർഗീയ പ്രചാരണം നടത്തിയെന്ന യു.ഡി.എഫ് പരാതിയിൽ അന്വേണവുമായി സഹകരിക്കുമെന്ന് എൽ.ഡി.എഫ് കൺവീനറും മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ ടി.പി.രാമകൃഷ്ണൻ. സംഭവത്തിൽ തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ തിരുത്തും. വർഗീയത പറഞ്ഞ് വോട്ടുപിടിക്കേണ്ട ആവശ്യം എൽ.ഡി.എഫിനില്ല. മതേതരത്വത്തിൽ വിശ്വസിക്കുന്ന പാർട്ടിയാണ് സി.പി.എം. എന്നാൽ ചില പ്രസ്താവനകളെയും നാടൻ പ്രയോഗങ്ങളെയും ദുർവ്യാഖ്യാനം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
Source link


