LATEST

അമ്പമ്പോ വമ്പൻ ജയം

ചെന്നൈ: പുരുഷ ജൂനിയർ ഹോക്കി ലോകകപ്പിൽ പൂൾ ബിയിൽ ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യ 17-0ത്തിന് ഒമാനെ തകർത്ത് തരിപ്പണമാക്കി വമ്പൻ ജയം നേടി. ഇന്ത്യയ്ക്കായി ദിൽരാജും അർഷദീപ് സിംഗും മൻമീത് സിംഗും ഹാട്രിക്ക് നേടി. അജീത് യാദവും ഗുർജോത് സിംഗും തൗനാവോജാം ലുവാംഗും രണ്ട് ഗോൾ വീതവും അൻമോൽ ഇക്ക,​ഷർദാനന്ദ് തിവാരി എന്നിവർ ഓരോ ഗോൾ വീതവും നേടി. മഴയെ വകവയ്‌ക്കാതെ ചെന്നൈയിലെ മേയർ രാധാകൃഷ്ണൻ സ്റ്റേഡിയത്തിൽ പി.ആർ ശ്രീജേഷിന്റെ ശിഷ്യൻമാർ നിറഞ്ഞാടിയപ്പോൾ ഒമാൻ ചിത്രത്തിൽപ്പോലും ഇല്ലായിരുന്നു. ടൂർണമെന്റിൽ നിന്ന് പാകിസ്ഥാൻ പിന്മാറിയതിനെ തുടർന്നാണ് ഒമാന് അവസരം ലഭിച്ചത്.

ആദ്യ മത്സരത്തിൽ ചിലിയെ 7-0ത്തി കീഴടക്കിയ ഇന്ത്യ പൂളിൽ ഒന്നാമതെത്തി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സ്വിറ്റ്‌സർലാൻഡ് ചിലിയെ 3-2ന് തോൽപ്പിച്ചു.

ഇന്ത്യ ഫൈനലിൽ

ഇപോ: സുൽത്തൻ അസ്ലൻ ഷാ ഹോക്കി ടൂർണമെന്റിൽ പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിൽ കാനഡയെ 14-3 തീർത്ത് ഇന്ത്യൻ പുരുഷ ടീം ഫൈനലിലെത്തി. ഇന്ത്യയ്ക്കായി ജുഗ്‌രാജ് 4 ഗോളുകൾ നേടി.

ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമാണ് ഫൈനലിൽ എത്തുന്നത്. 5 മത്സരങ്ങളിൽ നിന്ന് 12 പോയിന്റോടെ ഇന്ത്യ രണ്ടാമതും 13 പോയിന്റോടെ ബൽജിയം ഒന്നാമതും ഫിനിഷ് ചെയ്തു. ഇന്ന് രാത്രി 8.30 മുതലാണ് ഇന്ത്യ ബെൽജിയം ഫൈനൽ.

സിറ്റി വിയർത്തു ജയിച്ചു

ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഇന്നലെ ഇ‌ഞ്ചുറി ടൈമിൽ ഫിൽ ഫോഡൻ നേടിയ ഗോളിൽ മാഞ്ചസ്റ്റർ സിറ്റി ലീഡ്‌സ് യുണൈറ്റഡിനെതിരെ വിയർത്ത് ജയിച്ചു.ആദ്യ പകുതിയിൽ 2-0ത്തിന് മുന്നിലായിരുന്ന സിറ്റിയെ രണ്ടാം പകുതിയിൽ കാൾവെർട്ട് ലെവിനും (49-ാം മിനിട്ട്)​,​ ലൂക്കാസ് മെച്ച (68)​ എന്നിവർ നേടിയ ഗോളിൽ ലീഡ്‌സ്സ സമനിലയിൽ പിടിച്ചു. മത്സരം സമനിലയിൽ അവസാനിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ഫോഡൻ സിറ്റിയെ രക്ഷിച്ചത്. ഫോഡൻ മത്സരത്തിൽ രണ്ട് ഗോളുകൾ നേടി. ജയത്തോടെ സിറ്റി രണ്ടാമതെത്തി.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button