LATEST

വ്യാജ റേഷൻ കാ‌‌‌ർഡ് നിർമ്മാണം:അന്വേഷണം വിജിലൻസിന് കൈമാറും

□മന്ത്രി അനിൽ മുഖ്യമന്ത്രിക്ക് കത്ത് നൽകി

തിരുവനന്തപുരം: ഭക്ഷ്യ വകുപ്പിന്റെ ഓൺലൈൻ സംവിധാനമായ റേഷൻ കാർഡ് മാനേജിംഗ് സിസ്റ്റത്തിൽ കടന്നുകയറി വ്യാജ മുൻഗണനാ കാർഡുകൾ നിർമ്മിച്ച് വിതരണം ചെയ്ത കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഭക്ഷ്യ മന്ത്രി ജി.ആർ.അനിൽ മുഖ്യമന്ത്രിക്ക് കത്ത് നൽകി.

തിരുവനന്തപുരം സിറ്റി റേഷനിംഗ് ഓഫിസിലെ (സൗത്ത്) ക്ലാർക്കിന്റെയും റേഷനിംഗ് ഇൻസ്‌പെക്ടറുടെയും ലോഗിൻ ഐഡിയും പാസ്‌വേഡും ചോർത്തിയെടുത്താണ് വ്യാജ റേഷൻ കാ‌ർഡുകൾ നിർമ്മിച്ചതെന്നാണ് കേസ്. എന്നാൽ ഒരു ഓഫീസിൽ മാത്രമായി തട്ടിപ്പ് ഒതുങ്ങാൻ സാദ്ധ്യതയില്ലെന്ന വിലയിരുത്തലിലാണ് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടത്. ഭക്ഷ്യവകുപ്പിന്റെ ആഭ്യന്തര വിജിലൻസ് വിഭാഗവും അന്വേഷണം നടത്തുന്നൂ.

കേസിലെ മുഖ്യ പ്രതിയുൾപ്പെടെയുള്ളവരെ പൊലീസ് കണ്ടെത്തിയിട്ടില്ല. ബീമാപള്ളിയിലെ റേഷൻ ലൈസൻസി സഹദ് ഖാൻ (32), ഓൺലൈൻ സേവനകേന്ദ്രം നടത്തുന്ന ബീമാപ്പള്ളി ബി.എഫ്.എ ജംക്ഷൻ അസീസ് മൻസിലിൽ ഹസീബ് ഖാൻ (34) എന്നിവരെയാണ് വഞ്ചിയൂർ പൊലീസ് അറസ്റ്റു ചെയ്തത്.നീല, വെള്ള കാർഡുകാരിൽ പിങ്ക് കാർഡ് ആവശ്യമായവരെ കണ്ടെത്തി സംഘടിപ്പിച്ചു കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങിയതിനാണ് ലൈസൻസി സഹദ് ഖാനെ അറസ്റ്റ് ചെയ്തത്.സഹദ് ഖാൻ നൽകിയ അപേക്ഷകളിൽ ചിലത് സൈറ്റിൽ അപ്‌ലോഡ് ചെയ്തത് ജനസേവന കേന്ദ്രം നടത്തുന്ന ഹസീബ് ഖാനാണ്.. 5 മുതൽ 10 വരെ അപേക്ഷകളാണ് അപ്‌ലോഡ് ചെയ്തതെന്നാണ് ഹസീബ് പൊലീസിനോടു പറഞ്ഞത്. 146 വ്യാജ മുൻഗണന കാർഡുകളാണ് കണ്ടെത്തിയത്.തിരുവനന്തപുരം സിറ്റി റേഷനിംഗ് ഓഫിസിലെ (സൗത്ത്) ക്ലാർക്കിന്റെയും റേഷനിംഗ് ഇൻസ്‌പെക്ടറുടെയും ലോഗിൻ ഐ.ഡിയും പാസ്‌വേഡും ചോർത്തിയെടുത്താണ് വ്യാജ കാ‌ർഡുകൾ .നിർമ്മിച്ചത്.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button