test del 2
വ്യവസായശാലകളിൽ ഇസ്രയേൽ ബോംബിട്ടതിന് പിന്നാലെ ഗൾഫ് രാജ്യങ്ങൾ ലക്ഷ്യംവെച്ച് ഇറാൻ; USനും മുന്നറിയിപ്പ്

ദുബായ്: പശ്ചിമേഷ്യയിലെ യുദ്ധം ഒരുമാസം പിന്നിടുമ്പോൾ വ്യവസായമേഖലകളിൽ ആക്രമണം ശക്തമാക്കി ഇസ്രയേലും ഇറാനും. ഇറാന്റെ ഏറ്റവും വലിയ രണ്ട് ഇരുമ്പുരുക്ക് വ്യവസായശാലകളിൽ ഇസ്രയേൽ ബോംബിട്ടതിന് മറുപടിയായി ഗൾഫ് രാജ്യങ്ങളിലെ അലുമിനിയം പ്ലാന്റുകൾ ഇറാൻ ആക്രമിച്ചു. ലോകത്തെ ഏറ്റവും വലിയ അലുമിനിയം ഉത്പാദക കമ്പനികളായ എമിറേറ്റ്‌സ് ഗ്ലോബൽ അലുമിനിയത്തിന്റെ അബുദാബിയിലെ പ്ലാന്റിനുനേരേയും അലുമിനിയം ബഹ്‌റൈന്റെ (അൽബ) പ്രധാന പ്ലാന്റിനുനേരേയുമാണ് ശനിയാഴ്ച ഇറാന്റെ ആക്രമണമുണ്ടായത്.യു.എസ്. സൈന്യവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യവസായശാലകളാണ് ലക്ഷ്യമിട്ടതെന്ന് ഇസ്‌ലാമിക് റെവലൂഷണറി ഗാർഡ് കോർ പറഞ്ഞു. രണ്ടിടത്തും ഏതാനും തൊഴിലാളികൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ചയാണ് ഇറാന്റെ അഹ്വാസിലെ ഖുസെസ്താൻ സ്റ്റീലിനും ഇസ്ഫഹാനിലെ മൊബാരകേഹ് സ്റ്റീലിനുംനേരേ ഇസ്രയേൽ ആക്രമണമുണ്ടായത്.അതിനിടെ, ഇറാന്റെ ടെഹ്‌റാനിലെ ആയുധനിർമാണകേന്ദ്രങ്ങൾ ഞായറാഴ്ച ഇസ്രയേൽ ആക്രമിച്ചു. തെക്കൻ തുറമുഖനഗരമായ ബന്ദാർ ഇ-ഖാമിറിലുണ്ടായ ആക്രമണത്തിൽ അഞ്ചുപേർ മരിച്ചു. രണ്ടുകപ്പലുകൾ തകർന്നു. 24 മണിക്കൂറിനിടെ ഇറാനയച്ച 16 മിസൈലുകളും 42 ഡ്രോണുകളും യു.എ.ഇ. തടുത്തു.ഇസ്രയേൽ ആക്രമണത്തിൽ ഖത്താറി വാർത്താ ചാനലായ അൽ അറബിയയുടെ ടെഹ്‌റാനിലെ ഓഫീസിന് കേടുപറ്റി. പശ്ചിമേഷ്യയിലെ യു.എസ്. സർവകലാശാലകൾ ലക്ഷ്യമിടുമെന്ന് ഇറാൻ റെവലൂഷണറി ഗാർഡ് കോർ മുന്നറിയിപ്പ് നൽകി. ശനിയാഴ്ച ഇസ്രയേലിൽ നൂറുകണക്കിനാളുകൾ പങ്കെടുത്ത യുദ്ധവിരുദ്ധറാലി നടന്നു.
Source link


