LATEST
വോട്ടർപട്ടികയിൽ റിച്ചയുടെ പേരില്ല

കൊൽക്കത്ത : തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്.ഐ.ആർ)കഴിഞ്ഞപ്പോൾ ലോകകപ്പ് നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമംഗം റിച്ച ഘോഷിന്റെ പേര് ബംഗാളിലെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. സിലിഗുരിയിലെ 19-ാം വാർഡിലാണ് റിച്ചയും സഹോദരിയും ജനിച്ചതും വളർന്നതും. ഇരുവരുടെയും പേര് പുതിയ ലിസ്റ്റിൽ ഒഴിവാക്കപ്പെടുക യായിരുന്നു. വിവരങ്ങൾ പുനപരിശോധിക്കുകയാണ് എന്നാണ് റിച്ചയുടെ സ്ഥിതിയായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ വിക്കറ്റ് കീപ്പറും ബാറ്ററുമാണ് റിച്ച. ഇന്ത്യൻ താരത്തിന് പോലും എസ്.ഐ.ആറിൽ രക്ഷയില്ലെന്നത് വിവാദമായിട്ടുണ്ട്.
Source link



