test del 4 copy of del 3

വോട്ട് മറ്റാരോ ചെയ്തെന്ന് ഉദ്യോഗസ്ഥർ; കായംകുളം പുള്ളിക്കണക്ക് ഹൈസ്കൂള്‍ ബൂത്തിൽ കള്ളവോട്ട് നടന്നതായി പരാതി


കായംകുളം ∙ പുള്ളിക്കണക്ക് എൻഎസ്എസ് ഹൈസ്കൂളിലെ 106– ാം ബൂത്തിൽ കള്ളവോട്ട് നടന്നതായി പരാതി. ബൂത്തിലെ 922– ാം ക്രമനമ്പർ വോട്ടറായ അനന്തകൃഷ്ണൻ വോട്ട് ചെയ്യാൻ എത്തിയപ്പോഴാണു മറ്റാരോ വോട്ട് ചെയ്തെന്നു ബോധ്യമായത്. ഉച്ചയ്ക്ക് 12.30നാണ് അനന്തകൃഷ്ണൻ വോട്ട് ചെയ്യാൻ എത്തിയത്. വോട്ട് മറ്റാരോ ചെയ്തെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് ടെൻഡർ വോട്ട് ചെയ്ത് അനന്തകൃഷ്ണൻ മടങ്ങി. ടെൻഡർ വോട്ട് സാധാരണ വോട്ടെണ്ണലിൽ പരിഗണിക്കില്ല. സ്ഥാനാർഥികളുടെ വോട്ട് തുല്യനിലയിൽ എത്തിയാലെ ടെൻഡർ വോട്ട് പൊട്ടിക്കുകയുള്ളു.


Source link

Back to top button