test del 5 copy of del 3

വോട്ട് ചെയ്ത് കേരളം, അസമിലും പുതുച്ചേരിയിലും വിധിയെഴുത്ത്, വെടിനിർത്തലിൽ നിന്ന് പിന്മാറാൻ ഇറാൻ– പ്രധാനവാർത്തകൾ


നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളം വിധിയെഴുതിയതാണ് ഇന്നത്തെ പ്രധാന വാര്‍ത്ത. 77.45 ശതമാനം പോളിങ് ആണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. മികച്ച പോളിങ്ങിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് മുന്നണികൾ. കേരളത്തോടൊപ്പം തിരഞ്ഞെടുപ്പ് നടന്ന അസം, പുതുച്ചേരി എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പും വലിയ വാർത്താ പ്രാധാന്യം നേടി. ലബനനിൽ ഇസ്രയേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ അമേരിക്കയുമായുള്ള വെടിനിർത്തൽ കരാറിൽ നിന്ന് പിന്മാറാൻ ഇറാൻ ആലോചിക്കുന്നതും ഇന്നത്തെ മുഖ്യവാർത്തകളിൽ ഇടംപിടിച്ചു. വായിക്കാം ഇന്നത്തെ പ്രധാനവാർത്തകൾ ഒരിക്കൽക്കൂടി…ലബനനിൽ ഇസ്രയേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ യുഎസുമായുള്ള വെടിനിർത്തൽ കരാറിൽനിന്ന് പിൻമാറാൻ ഇറാൻ ആലോചിക്കുന്നു. ലബനനിലെ അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ ഇറാൻ ഭരണകൂടം കരാർ പുനഃപരിശോധിക്കുമെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.വനിതാ സംവരണ നിയമ ഭേദഗതി കേവലം ഒരു നിയമനിർമാണ നടപടിയല്ലെന്നും, മറിച്ച് ഇന്ത്യയിലെ കോടിക്കണക്കിനു സ്ത്രീകളുടെ അഭിലാഷങ്ങളുടെ പ്രതിഫലനമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.


Source link

Back to top button