വോട്ടെടുപ്പ് രീതികൾ പഠിക്കാൻ അന്തർദേശീയ സംഘമെത്തി

സിയറ ലിയോണിൽ നിന്നുള്ള ജിബ്രില്ല മു റെ ജുസു, അബൂബക്കർ മഹ് മൗദ് കൊറോമ, സമോവയിൽ നിന്നുള്ള ഷാലോൺ സോഫിയ ടൈം, നുമിയ ജൂനിയർ താവുവിയ, ബെൽജിയത്തിൽ നിന്നുള്ള സോയ് വാൻ ലാൻഡ്സ്‌കോട്ട്, സീഷെൽസിൽ നിന്നുള്ള ഹരിസോവ ലലതിയാന അക്കൂഷ, അൽബേനിയയിൽ നിന്നുള്ള ലെഡിയോ ബ്രാഹോ, എൽവിസ് സെഫ എന്നിവരാണ് വോട്ടെടുപ്പ് പഠിക്കാനെത്തിയ സംഘത്തിൽ ഉള്ളത്.രാവിലെ 10.30ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ സംഘത്തെ നോഡൽ ഓഫീസറും അസിസ്റ്റന്റ് കളക്ടറുമായ ഡോ.ശിവശക്തിവേലിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ഉച്ചയ്ക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ കേൽക്കറുമായി കൂടിക്കാഴ്ച നടത്തി. ഇതിനുശേഷം സംഘം ജില്ലയിലെ പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങൾ സന്ദർശിച്ചു. വഴുതക്കാട് കോട്ടൺഹിൽ ജി.എച്ച്.എസ് സ്‌കൂളിൽ ക്രമീകരിച്ച നേമം മണ്ഡലത്തിലെ വിതരണ കേന്ദ്രത്തിൽ എത്തിയ സംഘം നടപടികൾ വിലയിരുത്തി. കൺട്രോൾ റൂമുകളും സന്ദർശിച്ചു. ഉച്ചയ്ക്കു ശേഷം വെള്ളാർ ആർട്ട് ആന്റ് ക്രാഫ്റ്റ് വില്ലേജ് സന്ദർശിച്ചു. വോട്ടർ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി പാളയത്ത് നടത്തിയ വിളംബരഘോഷയാത്രയിലും സംഘം പങ്കെടുത്തു.വോട്ടെടുപ്പ് ദിവസമായ ഇന്ന് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട പോളിംഗ് സ്റ്റേഷനുകൾ ഉൾപ്പെടെ സന്ദർശിക്കും.
Source link


