test del 3

വോട്ടുചെയ്തു മിനിറ്റുകൾക്കകം ലോനപ്പൻ വിടവാങ്ങി; ആ വോട്ടും എണ്ണുമെന്നു തിരഞ്ഞെടുപ്പ് അധികൃതർ


കൊച്ചി ∙ വീട്ടു വോട്ട് ചെയ്ത ശേഷം വോട്ടില്ലാത്ത ലോകത്തേക്കു മടങ്ങി ലോനപ്പൻ. എറണാകുളം കച്ചേരിപ്പടിയിലെ ഹൗസ് ഓഫ് പ്രോവിഡൻസിൽ താമസിക്കുന്ന ലോനപ്പനാണു (90) ‘ഹോം വോട്ടിങ്’ രീതി വഴി വോട്ടു രേഖപ്പെടുത്തി മിനിറ്റുകൾക്കകം മരിച്ചത്. ഇവിടെ താമസിക്കുന്ന 10 വോട്ടർമാർക്കാണു ഹോം വോട്ടിങ് രീതിയിൽ വോട്ടു രേഖപ്പെടുത്താനുണ്ടായിരുന്നത്. പോളിങ് ഉദ്യോഗസ്ഥരെത്തി രാവിലെ 11 മുതൽ വോട്ടു രേഖപ്പെടുത്തി. പ്രായം ചെന്നതു മൂലമുള്ള അവശത ഉണ്ടായിരുന്നെങ്കിലും പോളിങ് ഉദ്യോഗസ്ഥരോടും മറ്റുള്ളവരോടും ചിരിച്ചു സംസാരിച്ചാണു ലോനപ്പൻ വോട്ടു രേഖപ്പെടുത്തിയത്.


Source link

Back to top button