LATEST

വോട്ടിന് പണം: വിശദ അന്വേഷണം വേണമെന്ന് കളക്ടറുടെ റിപ്പോർട്ട്


തിരുവനന്തപുരം: പാലക്കാട്ട് വോട്ടർമാർക്ക് ബി.ജെ.പി പണം നൽകിയെന്ന പരാതിയിൽ വിശദമായ അന്വേഷണം വേണമെന്നു കാട്ടി ജില്ലാ കളക്ടർ മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസർക്ക് റിപ്പോർട്ട് നൽകി. സംഭവത്തിൽ ജനപ്രാതിനിധ്യ നിയമത്തിന്റെയും പെരുമാറ്റച്ചട്ടത്തിന്റെയും ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.സംഭവത്തിൽ ഇലക്ഷൻ ഫ്ലൈയിംഗ് സ്‌ക്വാഡ് അന്വേഷണം നടത്തി കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പുറത്തുവന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പണം ലഭിച്ചുവെന്ന പറയപ്പെടുന്ന കണ്ണാടി സ്വദേശിനി ദേവുവിന്റെ (65) മൊഴി ഫ്ലൈയിംഗ് സ്‌ക്വാഡ് രേഖപ്പെടുത്തി. തനിക്ക് പണം ലഭിച്ചിട്ടില്ലെന്നാണ് അവരുടെ മൊഴി.പണം ലഭിച്ചെന്നത് പ്രധാന സാക്ഷി നിഷേധിച്ചെങ്കിലും, സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കൂടുതൽ വിശദമായ അന്വേഷണം ആവശ്യമാണെന്നാണ് കളക്ടറുടെ റിപ്പോർട്ട്. തിരഞ്ഞെടുപ്പ് നിരീക്ഷകർക്കും പൊലീസിനും റിപ്പോർട്ടിന്റെ പകർപ്പ് കളക്ടർ നൽകി.


Source link

Back to top button