test del 5 copy of del 3
വോട്ടിന് കിറ്റ്; ആരോപണത്തിൽ കുടുങ്ങി ബിജെപി, കേസെടുത്ത് പൊലീസ്

തൃശൂർ ∙ വോട്ടർമാർക്ക് വിഷു ആഘോഷത്തോടനുബന്ധിച്ച് ബിജെപി സൗജന്യ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തെന്ന പരാതിയിൽ തൃശൂർ വെസ്റ്റ് പോലീസ് കേസെടുത്തു. പൊലീസും തിരഞ്ഞെടുപ്പ് കമ്മിഷനും അന്വേഷണം ആരംഭിച്ചു. ഒളരി ശിവരാമപുരം ഉന്നതിയിലെ താമസക്കാർക്ക് കിറ്റിനുള്ള സ്ലിപ്പുകൾ വിതരണം ചെയ്തെന്നും ഇതുപയോഗിച്ച് ഒളരി പാർഥസാരഥി ക്ഷേത്രത്തിനു സമീപത്തെ കാർത്തിക സൂപ്പർമാർക്കറ്റിൽ നിന്ന് കിറ്റുകൾ വിതരണം ചെയ്തെന്നുമാണ് ആരോപണം ഉയർന്നത്. അയ്യന്തോൾ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരും സൂപ്പർമാർക്കറ്റിനു മുൻപിൽ മുദ്രാവാക്യം വിളികളോടെ പ്രതിഷേധിച്ചു. സൂപ്പർ മാർക്കറ്റിനു പിറകിലെ ഗോഡൗൺ വഴിയാണ് 12 ഇനം പലവ്യഞ്ജനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തതെന്നാണ് ആരോപണം. പ്രദേശവാസികൾ സൂപ്പർമാർക്കറ്റിലെത്തി കിറ്റുകൾ വാങ്ങുന്നു എന്ന വിവരത്തെ തുടർന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.എസ്.സുനിൽ കുമാർ, എൽഡിഎഫ് തൃശൂർ നിയോജകമണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റി പ്രസിഡന്റ് അനൂപ് ഡേവിസ് കാട എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർ സ്ഥലത്തെത്തി.നേരത്തെ 2024 ലോക്സഭാ തിരഞ്ഞെടുപ്പു സമയത്തു ബിജെപിക്കു വേണ്ടി ഇതേ ഉന്നതിയിൽ വോട്ടിനു പണം നൽകിയെന്ന എൽഡിഎഫിന്റെ പരാതിയിൽ വെസ്റ്റ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നതായും എൽഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്റ് കെ.ബി.സുമേഷ് പറഞ്ഞു. രാധാകൃഷ്ണൻ എന്ന ആളാണ് കിറ്റുകൾ തയാറാക്കാൻ ഏൽപ്പിച്ചതെന്നും ഇദ്ദേഹത്തിന്റെ പാർട്ടിയോ രാഷ്ട്രീയമോ അറിയില്ലെന്നും എഴുപത്തഞ്ചോളം കിറ്റുകൾക്ക് ഓർഡർ ലഭിച്ചിരുന്നതായും കഴിഞ്ഞദിവസം 10 കിറ്റുകൾ വിതരണം നടത്തിയെന്നുമാണ് സൂപ്പർമാർക്കറ്റ് ഉടമയുടെ പ്രതികരണം.
Source link


