test del 4 copy of del 3
വോട്ടിന് കിറ്റ്: ആരോപണത്തിൽ കുടുങ്ങി ബിജെപി; സൂപ്പർമാർക്കറ്റ് അടപ്പിച്ചു, ശേഷിക്കുന്ന കിറ്റുകൾ പിടിച്ചെടുക്കുമെന്ന് പൊലീസ്

തൃശൂർ ∙ വോട്ടർമാർക്ക് വിഷു ആഘോഷത്തോടനുബന്ധിച്ച് ബിജെപി സൗജന്യ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തതായി ആരോപണം. ഒളരി ശിവരാമപുരം ഉന്നതിയിലെ താമസക്കാർക്ക് കിറ്റിനുള്ള സ്ലിപ്പുകൾ വിതരണം ചെയ്തെന്നും ഇതുപയോഗിച്ച് ഒളരി പാർഥസാരഥി ക്ഷേത്രത്തിനു സമീപത്തെ കാർത്തിക സൂപ്പർമാർക്കറ്റിൽ നിന്ന് കിറ്റുകൾ വിതരണം ചെയ്തെന്നുമാണ് ആരോപണം. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ എൽഡിഎഫ് നേതാക്കൾ പ്രതിഷേധവുമായെത്തി. പ്രദേശവാസികൾ സൂപ്പർമാർക്കറ്റിലെത്തി കിറ്റുകൾ വാങ്ങുന്നു എന്ന വിവരത്തെ തുടർന്ന് ഉച്ചയോടെയാണ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.എസ്.സുനിൽ കുമാർ, എൽഡിഎഫ് തൃശൂർ നിയോജകമണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റി പ്രസിഡന്റ് അനൂപ് ഡേവിസ് കാട എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർ സ്ഥലത്തെത്തിയത്. ശിവരാമപുരം ഉന്നതിയിലെ താമസക്കാർക്ക് നൂറിലേറെ സ്ലിപ്പുകൾ വിതരണം ചെയ്തതായും ഉന്നതിയിലെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ എത്തി അമ്പതിൽ താഴെ കിറ്റുകൾ കൈപ്പറ്റിയെന്നും ബിജെപി പ്രാദേശിക നേതാവ് രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു സ്ലിപ് വിതരണമെന്നും എൽഡിഎഫ് നേതാക്കൾ ആരോപിച്ചു.
Source link


