LATEST

വോട്ടിടാൻ സ്വകാര്യ ജീവനക്കാർക്ക് ശമ്പളത്തോടെ അവധി നൽകണം

തിരുവനന്തപുരം: തദ്ദേശവോട്ടെടുപ്പ് ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി അനുവദിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം. സ്വന്തം ജില്ലയ്ക്ക് പുറത്ത് ജോലിയുള്ളവർക്ക് വോട്ടുചെയ്യാൻ പ്രത്യേക അനുമതി നൽകണമെന്ന് ഉത്തരവിൽ പറയുന്നു. അവധിയെടുക്കുന്ന വ്യക്തികളുടെ വേതനം നിഷേധിക്കാൻ പാടില്ല. ഡിസംബർ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും 11ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് വോട്ടെടുപ്പ്.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button